GeneralLatest NewsMollywood

ജാതിസമവാക്യങ്ങള്‍ മാറ്റിവച്ച് പ്രശാന്ത് സ്വന്തമാക്കിയ വിജയത്തെക്കുറിച്ച് ശ്രീകുമാരന്‍ തമ്പി

വി. കെ. പ്രശാന്തിന്റെ വിജയം ഒരു ചൂണ്ടുപലകയാണ്

വട്ടിയൂര്‍ക്കാവ് നിയമ സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജാതി സമവാക്യങ്ങളെ പൊളിച്ചു കൊണ്ട് വിജയം സ്വന്തമാക്കിയ വി.കെ പ്രശാന്തിനെ അഭിനന്ദിച്ച് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. പ്രശാന്തിന്റെ വിജയം ഒരു ചൂണ്ടുപലകയാണെന്നും ജനനേതാവായല്ല, ജനസേവകനായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

”വി. കെ. പ്രശാന്തിന്റെ വിജയം ഒരു ചൂണ്ടുപലകയാണ്. ജനനേതാവായല്ല, ജനസേവകനായാണ് ആ ചെറുപ്പക്കാരന്‍ പ്രവര്‍ത്തിക്കുന്നത് . തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവരം ഫോണിലൂടെ എന്നെ അറിയിച്ചപ്പോള്‍ ‘തീര്‍ച്ചയായും പ്രശാന്ത് ജയിക്കും’ എന്നു ഞാന്‍ പറഞ്ഞു. പ്രശാന്ത് ഒരു മാതൃകയാണ്…” ശ്രീകുമാരന്‍ തമ്പി കുറിച്ചു

shortlink

Related Articles

Post Your Comments


Back to top button