CinemaGeneralLatest NewsMollywoodNEWS

ദിവ്യ ഉണ്ണി വേണ്ട പകരം മോഹിനി : സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ നായികയെ മാറ്റാന്‍ തീരുമാനിച്ചതിനു പിന്നില്‍

സിനിമയ്ക്ക്  മുന്‍പേ നൃത്ത രംഗത്ത്   സജീവമായിരുന്ന  ദിവ്യ ഉണ്ണി വിനയന്റെ സുഹൃത്തിന്‍റെ മകള്‍ കൂടിയായിരുന്നു

വിനയന്‍ ദിലീപ് ടീമിന്റെ ‘കല്യാണ സൗഗന്ധികം’ എന്ന ചിത്രത്തിലൂടെ ഉദയം ചെയ്ത നായിക മുഖമാണ് ദിവ്യ ഉണ്ണി. ‘കല്യാണ സൗഗന്ധികം’ എന്ന ചിത്രം സൂപ്പര്‍ ഹിറ്റായത് ദിവ്യ ഉണ്ണി എന്ന പുതുമഖ നായികയ്ക്കാണ് ഏറെ ഗുണം ചെയ്തത്. സിനിമയ്ക്ക്  മുന്‍പേ നൃത്ത രംഗത്ത്   സജീവമായിരുന്ന  ദിവ്യ ഉണ്ണി വിനയന്റെ സുഹൃത്തിന്‍റെ മകള്‍ കൂടിയായിരുന്നു. സിനിമയുടെ പ്രാരംഭ ചര്‍ച്ച  വേളയില്‍ നിര്‍മ്മാതാക്കള്‍ക്ക് ദിവ്യ ഉണ്ണിയെ നായികയാക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല.

അക്കാലത്തെ ഹിറ്റ് നായികയായ  മോഹിനിയെയാണ് അവര്‍ ദിവ്യ ഉണ്ണിയ്ക്ക് പകരമായി നിര്‍ദ്ദേശിച്ചത്, പക്ഷെ വിനയന്‍ അതിനു തയ്യാറായിരുന്നില്ല. തന്‍റെ സുഹൃത്തിന് വാക്ക് കൊടുത്തതിനാല്‍ നിര്‍മ്മാതാക്കളുടെ തീരുമാനത്തെ വിനയന്‍ എതിര്‍ക്കുകയായിരുന്നു. കൊടുത്ത വാക്ക് പാലിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്ന നിലയ്ക്ക് വിനയന്‍ നിര്‍മ്മാതാക്കളെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുകയായിരുന്നു. ഒരു പുതുമുഖ നായികയെക്കാള്‍ എന്ത് കൊണ്ടും മോഹിനി എന്ന നടിയുടെ ജനപ്രീതി ചിത്രത്തിന് ഗുണം ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ ഉറച്ചു വിശ്വസിച്ചിടത്തായിരുന്നു വിനയന്‍ സ്വയം റിസ്ക്‌ ഏറ്റെടുത്തു കൊണ്ട് അന്നത്തെ പുതുമുഖ താരമായ ദിവ്യ ഉണ്ണിയെ നായികയാക്കിയത്. ‘ശിപായി ലഹള’യുടെയും, ‘മിസ്റ്റര്‍ ക്ലീന്‍റെ’യും വിജയത്തിന് ശേഷം വിനയന് ലഭിച്ച മെഗാ ഹിറ്റായിരുന്നു ‘കല്യാണ സൗഗന്ധികം’.

shortlink

Related Articles

Post Your Comments


Back to top button