CinemaGeneralLatest NewsMollywoodNEWS

പിണറായി വിജയനേയും കേരളാ പോലീസിനേയും പരിഹസിച്ച് നടൻ ജോയ് മാത്യു

' രാജ്യദ്രോഹപരമായ കുറ്റകൃത്യങ്ങള്‍' ചെയ്ത മാവോയിസ്റ്റ് ഭീകരരെ അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ വെടിവെച്ച് കൊന്ന് കേരളത്തിലെ പാവങ്ങളെ രക്ഷിച്ചതിന് ചെഗുവേരയുടെ പേരിൽ അഭിവാദ്യം

പാലക്കാട് അഗളി മഞ്ചക്കണ്ടിയില്‍ മാവോവാദികള്‍കള്‍ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും കേരളാ പോലീസിനേയും പരിഹസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. ഫേസ്ബുക്ക് കുറിപ്പിലുടെയാണ് ജോയ് മാത്യു ഈ കാര്യം പറയുന്നത്. ‘ രാജ്യദ്രോഹപരമായ കുറ്റകൃത്യങ്ങള്‍’ ചെയ്ത മാവോയിസ്റ്റ് ഭീകരരെ അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ വെടിവെച്ച് കൊന്ന് കേരളത്തിലെ പാവങ്ങളെ രക്ഷിച്ചതിന് ചെഗുവേരയുടെ പേരിലാണ് ജോയ്മാത്യു അഭിവാദ്യം അര്‍പ്പിക്കുന്നത്.

കുറിപ്പിന്റയെ പൂർണരൂപം…………….

ചുവരെഴുതുക,പോസ്റ്റർ ഒട്ടിക്കുക, അരി, പഞ്ചസാര എന്നിവ ആദിവാസികളിൽ നിന്നും പിരിക്കുക തുടങ്ങിയ രാജ്യദ്രോഹപരമായ കുറ്റകൃത്യങ്ങൾ ചെയ്യുകയും കയ്യിൽ തോക്കുണ്ടായിട്ടും ഒരു സ്ത്രീ പീഡകനെയോ,അഴിമതിക്കാരനെയോ കുട്ടികളെ കൊന്നു കെട്ടിത്തൂക്കുന്നവരെയോ വെടിവെക്കാൻ നിൽക്കാതെ വനത്തിനുള്ളിൽ ഒരാവശ്യവുമില്ലാതെ ഒളിച്ചിരിക്കുകയും ചെയ്യുന്ന ഏഴോളം മാവോയിസ്റ്
ഭീകരരെ അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊന്ന് കേരളത്തിലെ പാവങ്ങളെ രക്ഷിച്ച ധീര സഖാവ് പിണറായി വിജയനും ഒരു പരിക്ക് പോലും ഏൽക്കാത്ത അദ്ദേഹത്തിന്റെ പോലീസ് സൈന്യത്തിനും ചെഗുവേരയുടെ പേരിൽ അഭിവാദ്യങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button