CinemaGeneralLatest NewsNEWS

സിനിമ താരം ലക്ഷ്മിപ്രിയ ചന്ദ്രമൗലി വിവാഹിതയായി

നാടകത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് ലക്ഷ്മി പ്രിയ

സിനിമ നടി ലക്ഷ്മിപ്രിയ ചന്ദ്രമൗലി വിവാഹിതയായെന്ന് റിപ്പോര്‍ട്ടുകള്‍. എഴുത്തുകാരന്‍ വെങ്കട്ട്‌രാഘവന്‍ ശ്രീനിവാസനാണ് വരന്‍. നാടകത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് ലക്ഷ്മി പ്രിയ. തമിഴ് ചിത്രമായ പ്രിയ ‘മുന്തിനം പാര്‍ത്തേനെ’ ആണ് താരത്തിന്റയെ ആദ്യ ചിത്രം. സുട്ട കഥൈ, മായ, റിച്ചി, സിവരഞ്ജിനി, ഇന്നും സില പെണ്‍കളും തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ താരം അഭിനയിച്ചു. ഒപ്പം ഏഞ്ചല്‍സ്, സോള്‍ട്ട് മാംഗോ ട്രീ എന്നീ മലയാളചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ലക്ഷ്മി, കളൈവ്, ആഴക്കടല്‍ എന്നീ ഹ്രസ്വചിത്രങ്ങളും താരത്തിന്റയെ ഏറെ ശ്രദ്ധേയമായവയാണ്.

shortlink

Post Your Comments


Back to top button