CinemaGeneralLatest NewsMollywoodNEWS

‘മനസ്സറിഞ്ഞ് തന്നെയാണ് താന്‍ അമ്മ എന്ന് വിളിക്കുന്നത്’; ശ്രീനിയുടെ അമ്മയ്ക്ക് പിറന്നാൾ ആശംസയുമായി പേളി മാണി

എല്ലാ കുട്ടികളും ആഗ്രഹിക്കുന്ന പോലൊരു അമ്മയാണ് തന്റേത്

ബിഗ് ബോസ് എന്ന ഷോയിലൂടെ പ്രക്ഷകർക്ക് സുപരിചിത്രയായി മാറിയ താര ജോഡികളാണ്
പേളി മാണിയും ശ്രിനിഷ് അരവിന്ദും. ഷോയിലെത്തി അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയും പരിപാടിയിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം വിവാഹിതരാവുകയും ചെയ്തിരുന്നു. വീട്ടുകാരുടെ സമ്മതപ്രകാരമായാണ് ഇരുവരും ഒന്നിച്ചത്.

 

ഇപ്പോഴിതാ ശ്രിനിഷിന്റെ അമ്മയ്ക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് പേളി മാണി അമ്മയ്‌ക്കൊപ്പമുള്ള ഒരു ക്യൂട്ട് ചിത്രത്തിനൊപ്പമാണ് പേളി മാണി ആശംസ പോസ്റ്റ് ചെയ്തത്. ദൈവം തനിക്ക് സമ്മാനിച്ചതാണ് അമ്മയെ. മനസ്സറിഞ്ഞ് തന്നെയാണ് താന്‍ അമ്മ എന്ന് വിളിക്കുന്നത്. 5 വയസ്സുകാരിയായ കുട്ടിയെ കൊഞ്ചിക്കുന്നത് പോലെയാണ് അമ്മ തന്നെ നോക്കുന്നതെന്നും പേളി കുറിച്ചിച്ചുണ്ട്. ഒരുപാട് സ്‌നേഹത്തോടെ അമ്മയ്ക്ക് കുട്ടന്‍ പിറന്നാളാശംസ നേരുന്നുവെന്നും പേളി പോസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മ തന്നെ കുട്ടനെന്നാണ് വിളിക്കുന്നതെന്നും പോസ്റ്റിലുണ്ട്. ശ്രിനിഷ് പകര്‍ത്തിയ ചിത്രമാണ് പേളി പോസ്റ്റ് ചെയ്തത്.

പേളിയുടെ പോസ്റ്റിന് കമന്റുകളുമായി ശ്രിനിഷ് എത്തിയിരുന്നു. എല്ലാ കുട്ടികളും ആഗ്രഹിക്കുന്ന പോലൊരു അമ്മയാണ് തന്റേത്. തന്റെ സ്വപ്‌നങ്ങള്‍ക്കൊപ്പം സഞ്ചരിക്കാനാവുന്നതില്‍ താന്‍ സന്തുഷ്ടനാണെന്നും അമ്മയ്ക്ക് പിറന്നാളാശംസ നേരുന്നുവെന്നുമായിരുന്നു ശ്രിനിഷിന്റെ പോസ്റ്റ്. അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തായിരുന്നു ശ്രീനിയും എത്തിയത്. നിരവധി പേരാണ് ഇവരുടെ പോസ്റ്റുകള്‍ക്ക് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button