CinemaGeneralLatest NewsMollywoodNEWS

സെലിബ്രിറ്റി ക്രഷിനോട് ഇഷ്ട്ടം തുറന്ന് പറഞ്ഞ് ഉപ്പും മുളകും താരം ; ജുഹി റുസ്തഗി

ഉപ്പും മുളകിന്റെയും സെറ്റില്‍ ഒരിക്കല്‍ വന്നിരുന്നെങ്കിലും ഇക്കാര്യം പറയാന്‍ പറ്റിയില്ല

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ജുഹി റുസ്തഗി.  ലെച്ചു എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ താരം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ  ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രസകരമായ കുറിച്ച് കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് ജുഹി. ടൊവിനോ തോമസിനോട് തോന്നിയിട്ടുള്ള ക്രഷിനെ കുറിച്ചും ഐശ്വര്യ ലക്ഷ്മിയുടെ അഭിനയം കണ്ട് പകച്ച് നിന്ന നിമിഷത്തെ കുറിച്ചുമാണ് താരം പറയുന്നത്.

നടി ഐശ്വര്യ ലക്ഷ്മിയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. വരത്തന്‍ ഒക്കെ കണ്ടപ്പോല്‍ ഇങ്ങനെ അഭിനയിക്കാന്‍ എങ്ങനെ സാധിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ട്. അസൂയ ഒന്നുമല്ല, എങ്ങിലും ഐഷുവിന്റെ പ്രകടനം അന്തം വിട്ട് നോക്കി നില്‍ക്കാറുണ്ടെന്നും ജുഹി പറയുന്നു.

സെലിബ്രിറ്റി ക്രഷ് ഉണ്ടായിട്ടുള്ളത് ടൊവിനോ ഏട്ടനോടാണെന്നാന്നും ജുഹി പറയുന്നു. ഉപ്പും മുളകിന്റെയും സെറ്റില്‍ ഒരിക്കല്‍ ടൊവിനോ വന്നിരുന്നെങ്കിലും ഇക്കാര്യം പറയാന്‍ പറ്റിയില്ല. എന്തായാലും ടൊവിനോ ഏട്ടാ… ഐ ലവ് യു സോ മച്ച് എന്ന് പറഞ്ഞ് തന്റെ സ്‌നേഹം നടി അവിടെ വെളിപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button