CinemaGeneralLatest NewsMollywoodNEWS

‘ഞങ്ങളുടെ സ്വപ്നരാജ്യം’; ഭാര്യയുമെത്ത് അവധി ആഘോഷിച്ച് എം ജി ശ്രീകുമാർ

പതിനാല് ദിവസത്തെ ചെറിയ സന്ദർശനത്തിന് വേണ്ടിയാണ് എം.ജി ശ്രീകുമാറും ഭാര്യയും നാട്ടിൽ നിന്നും അമേരിക്കയിലേയ്ക്ക് പോയത്.

പുതിയ തലമുറയും പഴയ തലമുറയും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗായകനാണ് എം ജി ശ്രീകുമാർ.
ക്ലാസിക്കൽ ഉൾപ്പെടെ ഇപ്പോഴത്തെ തലമുറയ്ക്ക് ഇഷ്‌ടപ്പെടുന്ന തട്ട്പ്പൊളിപ്പൻ ഗാനങ്ങളാകട്ടെ ഇവയെല്ലാം തന്നെ എംജിയുടെ കൈകളിൽ ഭഭ്രമായിരിക്കും. ഇപ്പോഴിതാ ഗായകൻ തന്റയെ സ്വപ്ന രാജ്യത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് താരം തന്റെ പ്രിയപ്പെട്ട് രാജ്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്. എന്റെ അമേരിക്കൻ വിശേഷങ്ങൽ എന്ന വീഡിയോയിലൂടെയാണ് താരം ഇതിനെ കുറിച്ച് പറയുന്നത്.

അമേരിക്കയുടെ സൗന്ദര്യവും മനോഹര കാഴ്ചയുമാണ് വീഡിയോയിലുടനീളം വിവരിക്കുന്നത്. നമ്മുടെ കേരളത്തിലും ഇത്തരത്തിലുള നിരവധി സ്ഥലങ്ങളുണ്ട്. അവയെല്ലാം വിനോദസഞ്ചാരകേന്ദ്രങ്ങളാക്കേണ്ടതാണെന്നും അദ്ദേഹം വിഡിയോയിലൂടെ പറഞ്ഞു.സൗന്ദര്യം തുടിക്കുന്ന ഓരോ നദിയും വിനോദസഞ്ചാര സ്ഥലങ്ങളാക്കിയാൽ സർക്കാരിന് അതൊരു വരുമാനം കൂടിയാണ് വീഡിയോയിൽ പ്രിയഗായകൻ പറയുന്നു.

അമേരിക്ക തങ്ങളുടെ സ്വപ്നരാജ്യമാണെന്നാണ് പ്രിയ ഗായകൻ പറയുന്നത്.സംഗീതം പോലെ തന്നെ അമേരിക്കയും ഏറെ മനോഹരമാണെന്നും ഗായകൻ വിഡിയോയിൽ പറഞ്ഞു.‌ പതിനാല് ദിവസത്തെ ചെറിയ സന്ദർശനത്തിന് വേണ്ടിയാണ് എം.ജി ശ്രീകുമാറും ഭാര്യയും നാട്ടിൽ നിന്നും അമേരിക്കയിലേയ്ക്ക് പോയത്.

shortlink

Related Articles

Post Your Comments


Back to top button