CinemaGeneralLatest NewsMollywoodNEWS

‘ഇത് പോലെയുള്ള തരികിടകൾ ചെയ്തു എനിക്കിട്ടു പണിയാൻ നോക്കുന്നത് വളരെ ദുഖകരമാണ്’; നടൻ മണിക്കുട്ടന്‍

ആരും സ്വയം കബിളിക്കപ്പെടാതെ സൂക്ഷിക്കുക

സിനിമാ താരങ്ങളുടെ പേരിൽ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് തട്ടിപ്പ് നടത്തുന്ന വാർത്തകൾ നിരവധിയാണ്. അടുത്തിടെ ഉണ്ണി മുകുന്ദനും ബാലതാരം സനൂപ് സന്തോഷിനും സമാനമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ മണിക്കുട്ടന്‍. വ്യാജ അക്കൗണ്ടിലൂടെ പലര്‍ക്കും മെസ്സേജ് അയക്കുന്നതായി കണ്ടെത്തിയതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് മണിക്കുട്ടന്‍ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

‘ഒരു പ്രത്യേക അറിയിപ്പായി കണക്കാക്കുക. എനിക്ക് ആകെ ഉള്ള ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് ഇതാണ്. ഇത് കൂടാതെ ഇൻസ്റ്റയിലും മറ്റുമായി പലവിധ അക്കൗണ്ടുകൾ വഴിക്കു താഴെ കാണുന്ന തരത്തിലുള്ള പലവിധ പ്രവർത്തനങ്ങളും നടക്കുന്നതായി എന്റെശ്രദ്ധയിൽപെടുന്നുണ്ട്, എന്നാൽ കഴിയുന്ന രീതിയിൽ ബന്ധപ്പെട്ട വകുപ്പിൽ പരാതിപ്പെട്ടിട്ടുണ്ട്. ആരും സ്വയം കബിളിക്കപ്പെടാതെ സൂക്ഷിക്കുക….
കുറച്ചു നല്ല പ്രൊജെക്ടുകളുമായി സിനിമയിൽ സജീവമാകാനുള്ള എന്റെ ശ്രമത്തിനിടയ്ക്കു ഇത് പോലെയുള്ള തരികിടകൾ ചെയ്തു എനിക്കിട്ടു പണിയാൻ നോക്കുന്നത് വളരെ ദുഖകരമാണ്. ഒപ്പമുണ്ടാകണം മാമാങ്കത്തിന്’ മണിക്കുട്ടന്‍ ഫേസ്ബുക്കിൽ കുറിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button