CinemaGeneralLatest NewsMollywoodNEWS

സംയുക്ത വര്‍മ്മയെ ഭാര്യയായി കിട്ടാന്‍ കാരണമായ ചിത്രം ഇതാണ്; വെളിപ്പെടുത്തലുമായി ബിജു മേനോന്‍

എന്റെ സിനിമാ ജീവിതത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ടതും മറക്കാന്‍ പറ്റാത്തതുമായ കഥാപാത്രമാണ്

മലയാള സിനിമയിൽ വിത്യസ്തമായ കഥാപത്രങ്ങളെ അവതരിപ്പിച്ച് മുന്നേറുന്ന നടനാണ് ബിജു മേനോൻ.  കരിയറിന്റെ തുടക്ക കാലത്തേക്കാള്‍ ഇപ്പോഴാണ് ബിജു മേനോന് ഫാന്‍സ് കൂടുതലായും ഉള്ളത്.  ഇപ്പോഴിതാ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളെ കുറിച്ചും ആദ്യമായി തിയറ്ററില്‍ നിന്നും കൈയടി ലഭിച്ച കഥാപാത്രത്തെ കുറിച്ചും തുറന്ന് പറയുകയാണ് നടൻ. റേഡിയോ മാംഗോയുടെ ‘ബെസ്റ്റ് ഫൈവ്’ എന്ന പരിപാടിയിലൂടെയായിരുന്നു തന്റെ കരിയറിലെ ഏറ്റവും മികച്ച അഞ്ച് കഥാപാത്രങ്ങളെ കുറിച്ച് താരം മനസ് തുറന്നിരിക്കുന്നത്.

തിയറ്ററില്‍ നിന്നും തനിക്ക് ആദ്യമായി കൈയടി ലഭിച്ച ചിത്രമാണ് രഞ്ജി പണിക്കര്‍ തിരക്കഥ രചിച്ച് ജോഷി സംവിധാനം ചെയ്ത പത്രം എന്ന സിനിമ. സുരേഷ് ഗോപിയും മഞ്ജു വാര്യറും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ഫിറോസ് മുഹമ്മദ് എന്ന ഐപിസുകാരനായിട്ടാണ് താൻ എത്തിയത്. ഈ കഥാപാത്രം ഏറെ അഭിനന്ദനങ്ങള്‍ ലഭിക്കാന്‍ കാരണമായിട്ടുണ്ടെന്നും ബിജു മേനോന്‍ പറയുന്നു. തനിക്കൊരു കൊമേഴ്‌സ്യല്‍ ബ്രേക്ക് തന്ന ചിത്രം കൂടിയാണ് പത്രം.

പ്രേക്ഷകര്‍ മികച്ച അഭിപ്രായം പറഞ്ഞ മറ്റൊരു ചിത്രമാണ് ‘മേഘമര്‍ഹാര്‍’. എല്ലാ തലത്തിലുള്ള പ്രേക്ഷകരും ഈ ചിത്രം സ്വീകരിച്ചു എന്നതിനൊപ്പം സംയുക്തയെ എനിക്ക് ഭാര്യയായി ലഭിക്കാനും മേഘമല്‍ഹാര്‍ കാരണയി.

ഒരു ഹാസ്യ കഥാപാത്രമെന്ന നിലയില്‍ എനിക്ക് സ്വീകാര്യത ലഭിച്ച ചിത്രമാണ് ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട്. കോമഡി ചെയ്ത് ഫലിപ്പിക്കാന്‍ ഏറെയൊന്നും കഥാപാത്രത്തിലില്ലായിരുന്നു എങ്കിലും ഹാസ്യ താരമെന്ന നിലയില്‍ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത ലഭിച്ചു.

ഏറെ ആസ്വദിച്ച് ചെയ്ത മറ്റൊരു ചിത്രമാണ് സുഗീത് സംവിധാനം ചെയ്ത ഓര്‍ഡിനറി.റിയലിസ്റ്റിക് ആയി ചെയ്ത സിനിമ കൂടിയാണ് ഇത്. ഞാനും കുഞ്ചാക്കോ ബോബനുമൊപ്പമുള്ള കെമിസ്ട്രിയും പ്രേക്ഷകര്‍ സ്വീകരിച്ചു. ഒപ്പം കൂടുതല്‍ കൈയടി ലഭിച്ച കഥാപാത്രം കൂടിയാണ് ഓര്‍ഡിനറിയിലെ സുകു ഡ്രൈവര്‍.  വ്യക്തിപരമായിഏറെ ഇഷ്ടപ്പെട്ടതും ആസ്വദിച്ചതും ഈ വേഷമാണെന്ന് ബിജു മേനോന്‍ പറയുന്നു.

എന്റെ സിനിമാ ജീവിതത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ടതും മറക്കാന്‍ പറ്റാത്തതുമായ കഥാപാത്രമാണ് വെള്ളിമൂങ്ങയിലെ മാമാച്ചന്‍. പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥിര പ്രതിഷ്ഠ നേടി തന്ന ചിത്രം കൂടിയാണ് വെള്ളിമൂങ്ങ. സിനിമയെ കുറിച്ചും ചിത്രത്തിലെ മാമാച്ചനെ കുറിച്ചും പ്രേക്ഷകര്‍ ഇപ്പോഴും സംസാരിക്കുന്നുണ്ട്. ജനങ്ങള്‍ ആ കഥാപാത്രത്തെ ഓര്‍ക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും ബിജു മേനോന്‍ പറയുന്നു.

shortlink

Post Your Comments


Back to top button