BollywoodCinemaGeneralLatest NewsNEWS

7 ബെഡ്റൂമുകളും 11 ബാത്‌റൂമുകളുമായി 144 കോടി രൂപയുടെ ആഡംബര വീട് സ്വന്തമാക്കി താര ദമ്പതികൾ

ലൊസാഞ്ചല്‍സിലെ സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ ആഡംബര ഏരിയയായ ടെന്‍സിനോയില്‍ 20000 സ്‌ക്വയര്‍ ഫീറ്റുളള വീടാണ് ഇരുവരും വാങ്ങിരിക്കുന്നത്

ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെയും ഭര്‍ത്താവ് നിക്ക് ജോഹ്നാസിന്റെയും പുതിയ വിശേഷങ്ങളറിയാന്‍ ആരാധകർക്ക് ഏറെ താല്‍പര്യമാണ്. നിക്കിനെ വിവാഹം കഴിച്ച ശേഷം അമേരിക്കയിലാണ് പ്രിയങ്ക സ്ഥിര താമസമാക്കിയത്. പരസ്പരം പിന്തുണച്ചുകൊണ്ടുളള ആഡംബര ജീവിതമാണ് ഇരുവരും നയിക്കുന്നത്.

ഇപ്പോഴിതാ ലൊസാഞ്ചല്‍സില്‍ ആഗ്രഹിച്ചതുപോലെ തങ്ങളുടെ സ്വപ്‌നഭവനം പ്രിയങ്കയും നിക്കും സ്വന്തമാക്കിയിരിക്കുകയാണ്. ലൊസാഞ്ചല്‍സിലെ സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ ആഡംബര ഏരിയയായ ടെന്‍സിനോയില്‍ 20000 സ്‌ക്വയര്‍ ഫീറ്റുളള വീടാണ് ഇരുവരും വാങ്ങിരിക്കുന്നത്. ആഡംബര സൗകര്യമുള ഈ വീടിന് 20 മില്യണ്‍ ഡോളര്‍ (144 കോടി രൂപയാണ്) ദമ്പതികള്‍ മുടക്കിയതെന്നാണ്  ദി വാള്‍ സ്ട്രീറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

7 ബെഡ്റൂമുകളും 11 ബാത്‌റൂമുകളുമാണ്ഈ വീട്ടില്‍ ഉളളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വലിയ ഡൈനിംഗ് റൂമും, തടി കൊണ്ടുളള സീലിങ്ങുകളും, ഗ്ലാസില്‍ തീര്‍ത്ത സ്റ്റെയര്‍ കേസും, പുറത്ത് വിശ്രമിക്കാനായി ഏരിയയും, ഔട്ട്ഡോര്‍ പൂളില്‍ നിന്ന് പര്‍വ്വതങ്ങളുടെ കാഴ്ചയുളള ഡൈനിംഗ് ഏരിയകളും ഈ വീട്ടിൽ ഉണ്ട്.

shortlink

Related Articles

Post Your Comments


Back to top button