CinemaGeneralKollywoodLatest NewsNEWS

സായ് പല്ലവിയുടെ തീരുമാനത്തിന് ആരാധകരുടെ കൈയ്യടി

സെലക്റ്റീവായി സിനിമളാണ് സായ് പല്ലവി സ്വീകരിക്കുന്നത്

തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രിയ താരമാണ് സായ് പല്ലവി. പ്രേമമെന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയ താരത്തിന് മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. അഭിനയത്തിന് പുറമെ നൃത്തത്തിലും മികവ് തെളിയിച്ചായിരുന്നു സായ് പല്ലവിയുടെ മുന്നേറ്റം. സെലക്റ്റീവായി സിനിമളാണ് സായ് പല്ലവി സ്വീകരിക്കുന്നത്.

സിനിമ സ്വീകരിക്കുന്നതിന് മുന്‍പ് തന്റെ നിലപാടുകള്‍ ഈ താരം കൃത്യമായി അറിയാക്കാറുണ്ട്. ഗ്ലാമറസ് കഥാപാത്രങ്ങളോ പ്രകടനങ്ങളോ താല്‍പര്യമില്ലെന്ന് മുന്‍പ് തന്നെ സായ് പല്ലവി പറഞ്ഞിരുന്നു. റാണ ദഗ്ഗുപതിക്കൊപ്പമുള്ള ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുവരുന്നത്. അതിനിടയിലാണ് പുതിയ സന്തോഷം പങ്കുവെച്ച് താരമെത്തിയത്. വെബ് സീരീസുമായി എത്തുകയാണ് താരമെന്ന വിവരം കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വെബ് സീരീസില്‍ പ്രകാശ് രാജും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അടുത്ത ചിത്രത്തിന് മുന്‍പായി വെട്രിമാരന്‍ വെബ് സീരീസ് പൂര്‍ത്തിയാക്കും.

shortlink

Related Articles

Post Your Comments


Back to top button