BollywoodCinemaGeneralLatest NewsNEWS

സോഷ്യൽമീഡിയ വഴി പ്രചരിച്ചത് വ്യാജ ചിത്രങ്ങൾ‌; റാണു മണ്ഡലിന്റെ യഥാർത്ഥ ചിത്രവുമായി മേക്കപ്പ് ആർട്ടിസ്റ്റ്

'കളിയാക്കിയതും വിമർശിച്ചതും മതി. ഇതൊക്കെ ഒരുപരിധി കഴിഞ്ഞാൽ ആസ്വദിക്കാൻ കഴിയില്ല.

റെയില്‍വേ സ്റ്റേഷനിലിരുന്ന് പാട്ട് പാടുന്ന വീഡിയോ ഹിറ്റായതോടെ പ്രശസ്തയായ റാണു മണ്ഡൽ പുത്തൻ മേക്കോവറിലെത്തിയത് ഏവരേയും അമ്പരപ്പിച്ചിരുന്നു. ഹെവി മേക്കപ്പും തിളക്കമുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞെത്തിയ റാണുവിന്റയെ മേക്കോവറുമായി ബന്ധപ്പെട്ട് രൂക്ഷവിമർശനമാണ് സോഷ്യൽമീഡിയയിലടക്കം ഉയർന്നത്.

റാണുവിനെ ഒരുക്കിയ മേക്കപ്പ് ആർട്ടിസ്റ്റിനെയും ട്രോളി നിരവധി പേരാണ് ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം എത്തിയിരുന്നത്. ‘കണ്ടിട്ട് പേടിയാകുന്നു, നല്ല തമാശയായിട്ടുണ്ട്, ദാരിദ്ര്യത്തില്‍ നിന്ന് ഒറ്റരാത്രി കൊണ്ട് രക്ഷപ്പെട്ടപ്പോള്‍ നില മറന്നതാണ്’ എന്നു തുടങ്ങിയ വിമർശനങ്ങളാണ് ഇവർക്കെതിരെ വന്നത്. എന്നാൽ റാണുവിനെ പിന്തുണച്ചും ആളുകൾ എത്തിയിരുന്നു.

 

ഇപ്പോഴിതാ , ട്വിറ്ററിലൂടെയും മറ്റ് സോഷ്യൽമീഡിയ വഴിയും പ്രചരിച്ചത് റാണുവിന്റെ വ്യാജ ചിത്രങ്ങളാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് സന്ധ്യ. തുടർന്ന് മേക്കോവറിന് ശേഷമുള്ള ഒർജിനൽ ചിത്രവും സന്ധ്യ പങ്കുവച്ചിട്ടുണ്ട്.

‘കളിയാക്കിയതും വിമർശിച്ചതും മതി. ഇതൊക്കെ ഒരുപരിധി കഴിഞ്ഞാൽ ആസ്വദിക്കാൻ കഴിയില്ല. മറ്റുള്ളവരുടെ വികാരത്തെ ഇത്തരം കളിയാക്കലുകൾ സാരമായി ബാധിക്കും. മേക്കപ്പ് ചെയ്ത ചിത്രവും എഡിറ്റ് ചെയ്ത ചിത്രവും കൊടുത്തിട്ടുണ്ട്. ഇവ പരിശോധിച്ചാൽ സത്യാവസ്ഥ മനസ്സിലാകും’, സന്ധ്യ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button