CinemaKeralaLatest NewsUncategorized

നിശബ്ദം ചിത്രത്തിലെ ഹോളിവുഡ് നടന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്താക്കി അണിയറ പ്രവർത്തകർ

നേരത്തെ, ചിത്രത്തിന്റെ ട്രൈലെർ എല്ലാ ഭാഷകളിലും കയ്യടി നേടിയിരുന്നു.

ജിജ്ഞാസാ ഉണർത്തും വിധം മാധവന്റെയും അനുഷ്‍ക ഷെട്ടിയുടെയും ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടശേഷം, തക്കതായ നേരമിതാ ചിത്രത്തിലഭിനയിക്കുന്ന പ്രശസ്ത ഹോളിവുഡ് നടന്റെ ലുക്ക് കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് ‘നിശബ്ദം’ സിനിമയുടെ അണിയറ പ്രവർത്തകർ. വ്യത്യസ്ത ഭാഷകളിൽ നിർമിക്കുന്ന ഈ ത്രില്ലർ ചിത്രത്തിൽ പ്രമുഖ ഹോളിവുഡ് താരമായ മൈക്കൽ മാഡ്‌സണും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഹോളിവുഡ് ഹിറ്റ് സിനിമകളായ കിൽ ബിൽ, സ്‌പീഷീസ് മുതലായവയിലൂടെ പ്രശസ്തനായ മാഡ്‌സൺ, ചാറൽസ് ഡീക്കൻസ് എന്ന പോലീസ് ഓഫീസറായിട്ടാണ് ചിത്രത്തിലഭിനയിക്കുന്നത്.



നേരത്തെ, ചിത്രത്തിന്റെ ട്രൈലെർ എല്ലാ ഭാഷകളിലും കയ്യടി നേടിയിരുന്നു. മാധവനും അനുഷ്ക ഷെട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, അഞ്ജലി, സുബ്ബരാജ്, ശാലിനി പാണ്ഡെയ്, ശ്രീനിവാസ് അവസരല മുതലായവരും അഭിനയിക്കുന്നുണ്ട്. ഹേമന്ത് മധുകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. കോണ വെങ്കടും ടി ജി പ്രസാദും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം മലയാളി സംഗീതജ്ഞൻ ഗോപി സുന്ദറാണ് കൈകാര്യം ചെയ്യുന്നത്. ഇംഗ്ലീഷ്, മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലായിരിക്കും ചിത്രം പ്രദർശനത്തിനായെത്തുക. റിലീസ് തിയതി അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button