CinemaGeneralKeralaLatest NewsNEWS

“ഇതൊരു നീചകൃത്യം “; പാമ്പുകടിയേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നിവിൻ പോളി

പാമ്പു കടിയേറ്റ വിവരം കുട്ടി അധ്യാപകരെ ധരിപ്പിച്ചെങ്കിലും, കുട്ടിയുടെ അച്ഛൻ വരുന്നത് വരെ കാത്തിരിക്കാനായിരുന്നു അവർ നിർദേശിച്ചത്. ഇതോടെ കൃത്യമായ ചികിത്സയുടെ അഭാവത്തിൽ കുട്ടി മരണമടയുകയായിരുന്നു.

ബുധനാഴ്ച ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ ക്ലാസ്മുറിക്കുള്ളിലിരുന്ന വിദ്യാർത്ഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ കേരളമാകെ പ്രതിഷേധം ഉയരുകയാണ്‌. നടൻ നിവിൻപോളിയും ഈ സംഭവത്തെ ശക്തമായി വിമർശിച്ചിരിക്കുകയാണ്. പലരുടെയും അനാസ്ഥ ഇന്ന് ഒരു കൊച്ചു കുട്ടിയുടെ ജീവൻ നഷ്ടപ്പെടുവാൻ വരെ കാരണമായിരിക്കുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നിവിൻ അറിയിച്ചത്. ഇത് വലിയൊരു നീചകൃത്യമാണെന്നും നിവിൻ പോളി വിമർശിച്ചു.

പാമ്പു കടിയേറ്റ വിവരം കുട്ടി അധ്യാപകരെ ധരിപ്പിച്ചെങ്കിലും, കുട്ടിയുടെ അച്ഛൻ വരുന്നത് വരെ കാത്തിരിക്കാനായിരുന്നു അവർ നിർദേശിച്ചത്. ഇതോടെ കൃത്യമായ ചികിത്സയുടെ അഭാവത്തിൽ കുട്ടി മരണമടയുകയായിരുന്നു. നിവിൻ പോളിക്ക് പുറമെ, നടൻ ഉണ്ണിമുകുന്ദനും ഈ സംഭവത്തിൽ പ്രതിഷേധമറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button