CinemaGeneralLatest NewsNew ReleaseNEWS

കരയുന്നവളല്ല, തിരിച്ചടിക്കുന്നവൾ ; റാണി മുഖർജിയുടെ മർദാനി 2 ഉടൻ പ്രദർശനത്തിനെത്തും

ഡിസംബർ 13നാണ് ചിത്രം പുറത്തിറങ്ങുന്നത്.

ബോളിവുഡ് താരം റാണി മുഖര്‍ജി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം മര്‍ദാനി 2ന്റെ പുതിയ പോസ്റ്റർ പുറത്ത്. ചിത്രത്തില്‍ ശിവാനി ശിവജി എന്ന ധീര പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് റാണി മുഖര്‍ജി അഭിനയിക്കുന്നത്. നേരത്തെ പുറത്ത് വിട്ടിരുന്ന ചിത്രത്തിന്റെ പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയൊരു പോസ്റ്റര്‍ കൂടി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. കോപിതയായ റാണിമുഖർജീയാണ് പോസ്റ്ററിലുള്ളത്.

ഗോപി പുത്രൻ ആണ് മർദാനി 2ന്റെ തിരക്കഥയും സംവിധാനവും ചെയ്യുന്നത്. പ്രദീപ് സര്‍ക്കാറാണ് ചിത്രത്തിന്റെ ആദ്യ ഭാഗം സംവിധാനം ചെയ്തത്. ആദ്യഭാഗത്ത് തിരക്കഥയെഴുതിയതും ഗോപി പുത്രനാണ്. ഡിസംബർ 13നാണ് ചിത്രം പുറത്തിറങ്ങുന്നത്.

മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിനു നല്ല പ്രതികരണം ലഭിച്ചിരുന്നു. പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്നവർക്കെതിരെയുള്ള പോലീസ് ഉദ്യോഗസ്ഥയുടെ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

shortlink

Related Articles

Post Your Comments


Back to top button