CinemaGeneralLatest NewsNEWS

‘ഗുഡ് ബൈ’ പറഞ്ഞ് മരണത്തിലേക്ക്; കൊറിയന്‍ പോപ് ഗായികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സംഗീത പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ താരം ഇൻസ്റ്റഗ്രാമിൽ ഗുഡ് ബൈ എന്ന് കുറിച്ച് കൊണ്ട് ചിത്രം പോസ്റ്റ് ചെയ്തിരുന്നു

പ്രശസ്ത കൊറിയൻ പോപ്പ് ഗായിക ഗൂ ഹാരയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സോളിലെ ഗന്നം ചിയോങ്ദാമിലുളള വീട്ടിലാണ് ഗായികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജാപ്പാനിൽ ഒരു സംഗീത പരിപാടി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയതായിരുന്നു ഗായിക . എന്നാൽ മരണ കാരണം എന്തൊണെന്ന് ഇതുവരെ വ്യക്തമല്ല.

എന്നാൽ സംഗീത പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ താരം ഇൻസ്റ്റഗ്രാമിൽ ഗുഡ് ബൈ എന്ന് കുറിച്ച് കൊണ്ട് ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതിനു തൊട്ട് അടുത്ത ദിവസമാണ് ഗായികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മെയിൽ ഗൂ ഹാര ആത്മഹത്യ ശ്രമം നടത്തിയിരുന്നു. ഇതിന് ശേഷം പിന്നീട് ആരാധകരോട് ആത്മഹത്യ ശ്രമം നടത്തിയതിന് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.

കാര എന്ന സംഗീത ഗ്രൂപ്പാണ് ഗൂ ഹാരയുടെ കരിയർ തന്നെ മാറ്റി മറിച്ചത്. ഈ ഗ്രൂപ്പിലൂടെ നിരവധി ഹിറ്റുകൾ നേടാനും ഗൂ ഹാരയ്ക്ക് കഴിഞ്ഞിരുന്നു.

shortlink

Post Your Comments


Back to top button