BollywoodCinemaGeneralLatest NewsMollywoodNEWS

കൂടുതൽ രംഗം തനിയ്ക്ക് , എന്നാൽ ചിത്രം അറിയപ്പെടുന്നത് സൂപ്പർസ്റ്റാറിന്റെ പേരിൽ; തുറന്നടിച്ച് തപ്സി പന്നു

തന്റെ നിലപാടുകളും അഭിപ്രായങ്ങളും മുഖം നോക്കാതെ തുറന്നടിക്കാൻ തപ്സിക്ക് ഒരു മടിയുമില്ല പലപ്പോഴം തപ്തിയുടെ വാക്കുകൾ ബോളിവുഡിൽ ചർച്ചയാകാറുണ്ട്.

തെന്നിന്ത്യയിലും ബോളിവുഡിലുമായി ശ്രദ്ധേയയായ താരമാണ് തപ്സി പന്നു. തന്റെ നിലപാടുകളും അഭിപ്രായങ്ങളും മുഖം നോക്കാതെ തുറന്നടിക്കാൻ തപ്സിക്ക് ഒരു മടിയുമില്ല. പലപ്പോഴം തപ്തിയുടെ വാക്കുകൾ ബോളിവുഡിൽ ചർച്ചയാകാറുണ്ട്.

ഇപ്പോഴിതാ താരത്തിന് ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിച്ച ചിത്രമായിരുന്നു ബദ്ല. തപ്സിയ്ക്കൊപ്പം അമിതാഭ് ബച്ചനും ചിത്രത്തിൽ പ്രധാന വേഷത്തിവെത്തിയിരുന്നു. തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ബദ്ല ഒരു ബച്ചൻ ചിത്രമായിട്ടാണ് അറിയപ്പെടുന്നത്. നേഹ ദൂപിയയുടെ ഷോയിലായിരുന്നു ഇതിനെ കുറിച്ച് താരം വെളിപ്പെടുത്തിയത്. അമിതഭ് ബച്ചനോടൊപ്പം കോമ്പിനേഷൻ സീനുകൾ തനിയ്ക്കും ഉണ്ടായിരുന്നു. അദ്ദേഹത്തെക്കാൾ സ്ക്രീൻ പ്രസൻസ് ഉണ്ടായിട്ടും ഇതൊരു ബച്ചൻ ചിത്രമായിട്ടാണ് അറിയപ്പെടുന്നതെന്നും തപ്സി പന്നു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button