CinemaKeralaLatest NewsMollywoodNEWS

മേയ്ക്കിങ്ങ് വീഡിയോയുമായി ഡ്രൈവിംഗ് ലൈസൻസ് ടീം

മേയ്ക്കിങ് വിഡിയോയിൽ തന്നെ പൊലിപ്പിച്ചു കാണിക്കുന്ന ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത തിരക്കഥ രചിച്ചിരിക്കുന്ന സച്ചിയാണ്. അനാർക്കലി, രാമലീല, മെയ്ക്ക് അപ്പ് മാൻ തുടങ്ങി ഹിറ്റ് സിനിമകളുടെ തിരക്കഥ രചന സച്ചിയാണ്.

പൃഥ്വിരാജ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ഡ്രൈവിംഗ് ലൈസൻസിന്റെ മേയ്ക്കിങ് വീഡിയോ ആരാധക്കിടയിൽ പങ്കു വായിക്കപ്പെടുകയാണ്. പ്രിത്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിൽ ഒരു സിനിമ മെഗാസ്റ്റാറിന്റെയും അയാളുടെ ആരാധകന്റെയും കഥയാണ് പ്രമേയം. മേയ്ക്കിങ് വിഡിയോയിൽ തന്നെ പൊലിപ്പിച്ചു കാണിക്കുന്ന ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത തിരക്കഥ രചിച്ചിരിക്കുന്ന സച്ചിയാണ്. അനാർക്കലി, രാമലീല, മെയ്ക്ക് അപ്പ് മാൻ തുടങ്ങി ഹിറ്റ് സിനിമകളുടെ തിരക്കഥ രചന സച്ചിയാണ്.

ബലപരീക്ഷണം നടത്തുന്ന പൃഥ്വിരാജിനെയാണ് മേയ്ക്കിങ് വിഡിയോയിൽ കാണാനാവുന്നത്. പൃഥ്വിരാജിനെ നായകനാക്കി സംവിധായകന്‍ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ് .

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. പൃഥ്വിയുടെ ഭാര്യ സുപ്രിയ ഈ ചിത്രത്തിന്റെ സഹ നിര്‍മ്മാതാവാണ്. ഡിസംബര്‍ 20നാണ് ഡ്രൈവിംഗ് ലൈസന്‍സ് തിയേറ്ററിലെത്തുക.

shortlink

Related Articles

Post Your Comments


Back to top button