CinemaGeneralLatest NewsMollywoodNEWS

അങ്ങനെയുള്ള ചിത്രങ്ങൾ മാത്രം സ്വീകരിക്കുക ; കരിയറിന്റയെ തുടക്കകാലത്ത് അച്ഛന്‍ തന്ന ഉപദേശത്തെക്കുറിച്ച് അര്‍ജുന്‍ അശോകന്‍

ഓര്‍ക്കൂട്ട് ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലായിരുന്നു താന്‍ ആദ്യമായി അഭിനയിച്ചത്. അവിടെ വെച്ചാണ് എന്താണ് സിനിമയെന്നും ലൊക്കേഷനെന്നുമൊക്കെ പഠിച്ചത്

​യു​വ​ത​ല​മു​റ​യി​ലെ​ ​മി​ക​വു​ള്ള​ ന​ട​ന്മാരിലൊരളാണ് അര്‍ജുന്‍ അശോകൻ. ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സില്‍ പതിഞ്ഞ ഹരിശ്രീ അശോകന്റയെ മകൻ കൂടിയാണ് അര്‍ജുന്‍. ​വ്യ​ത്യ​സ്‌​ത​മാ​യ​ ​വേ​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ​അ​ർ​ജു​ന്റെ​ ​സി​നി​മാ​യാ​ത്ര​ ​മു​ന്നേ​റു​ന്ന​ത്. കി​ട്ടി​യ​ ​വേ​ഷ​ങ്ങ​ളി​ലെ​ല്ലാം തന്നെ മികച്ചതാക്കൻ ഈ നടന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റയെ കുടുംബ വിശേഷവും സിനിമ വിശേഷങ്ങളും പറയുകയാണ് അര്‍ജുന്‍. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

സിനിമയില്‍ കാണുന്ന പോലെയല്ല ജീവിതത്തില്‍ ഗൗരവക്കാരനാണ് അച്ഛനെന്ന് അര്‍ജുന്‍ പറയുന്നു. ഓര്‍ക്കൂട്ട് ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലായിരുന്നു താന്‍ ആദ്യമായി അഭിനയിച്ചത്. അവിടെ വെച്ചാണ് എന്താണ് സിനിമയെന്നും ലൊക്കേഷനെന്നുമൊക്കെ പഠിച്ചത്. ആദ്യം അഭിനയിച്ച സിനിമകളൊന്നും ശ്രദ്ധിക്കപ്പെടാതിരുന്നതിന് ശേഷം സംവിധാന മോഹമായിരുന്നു മനസ്സില്‍. അതിനിടയിലാണ് സൗബിനിക്കയുടെ കൂടെ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത്. പറവയുടെ കഥ പറഞ്ഞപ്പോള്‍ത്തന്നെ കുറച്ച് സമയമേ നീയുള്ളൂവെന്ന് ഇക്ക പറഞ്ഞിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ സുഹൃത്തായാണ് അഭിനയിക്കേണ്ടത് എന്ന് പറഞ്ഞപ്പോള്‍ അത് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ ചിത്രത്തിന് ശേഷമാണ് താനൊരു അഭിനേതാവായി എന്ന തോന്നലുണ്ടായത്, അതിന്റെ ക്രഡിറ്റ് സൗബിനിക്കയ്ക്കാണ്.

വീട്ടില്‍ എപ്പോഴും കാണുന്നയാള്‍ സ്‌ക്രീനിലെത്തിയാല്‍ ഇങ്ങനെ മാറുന്നത് എന്ന കൗതുകമായിരുന്നു കുട്ടിക്കാലത്ത് ഉണ്ടായിരുന്നത്. അച്ഛന്റെ ലൊക്കേഷനിലേക്ക് പോയ ഓര്‍മ്മകള്‍ മനസ്സിലുണ്ട്. കുട്ടിക്കാലം മുതല്‍ക്കെ സിനിമയില്‍ താല്‍പര്യമുണ്ടായിരുന്നു. താനും അഭിനയരംഗത്തേക്ക് ഇറങ്ങുകയാണെന്നറിഞ്ഞപ്പോള്‍ അച്ഛന്‍ ചില കാര്യങ്ങളൊക്കെ പറഞ്ഞുതന്നിരുന്നു. അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിയുമെന്നുറപ്പുള്ള കഥാപാത്രങ്ങളെ മാത്രമേ സ്വീകരിക്കാവൂ. ഓരോ ചിത്രത്തിലുമുണ്ടാവുന്ന തെറ്റുകളെക്കുറിച്ചും അച്ഛന്‍ സൂചിപ്പിക്കാറുണ്ട്. ഇനിയുള്ള ചിത്രങ്ങളില്‍ അതാവര്‍ത്തിക്കാതെ നോക്കണമെന്ന് അച്ഛന്‍ പറയാറുണ്ട്. സിനിമയില്ലാത്ത സമയങ്ങളില്‍ കുടുംബത്തിനൊപ്പം കറങ്ങാറുണ്ട്. പുറത്തൊക്കെ പോവുമ്പോള്‍ ഇപ്പോള്‍ പലരും അടുത്ത് വന്ന് സംസാരിക്കാറുണ്ട്. സിനിമകള്‍ നന്നായെന്ന് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും അര്‍ജുന്‍ അശോകന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button