CinemaFestivalLatest NewsNEWS

മാസ്റ്റർ ബ്ളാസ്റ്റർക്കൊപ്പം…! ഒരു ആരാധകന്റെ സന്തോഷം പങ്കുവച്ച് മലയാളികളുടെ പ്രിയനടൻ

ക്രിക്കറ്റ് എന്ന ഒറ്റ കായികയിനത്തിലൂടെ എല്ലാ ഇന്ത്യക്കാരുടെയും ഒറ്റ വികാരമായി മാറിയ താരമാണ് സച്ചിൻ. വിരമിച്ചുവെങ്കിലും സച്ചിൻ, സച്ചിൻ തന്നെയാണ്.

ഇന്ത്യയിൽ സച്ചിൻ ടെൻഡുൽക്കരുടെ ആരാധകരേക്കാൾ കൂടുതൽ ആരാധകർ ഒരാൾക്കും ഉണ്ടാവാനിടയില്ല. ക്രിക്കറ്റ് എന്ന ഒറ്റ കായികയിനത്തിലൂടെ എല്ലാ ഇന്ത്യക്കാരുടെയും ഒറ്റ വികാരമായി മാറിയ താരമാണ് സച്ചിൻ. വിരമിച്ചുവെങ്കിലും സച്ചിൻ, സച്ചിൻ തന്നെയാണ്. മലയാള യുവനടൻ ടോവിനോ തോമസും ഇപ്പോഴിതാ അപ്രതീക്ഷിതമായ് സച്ചിനെ കണ്ടുമുട്ടിയ ആകാംക്ഷയിലാണ്. ഒരിക്കലും ഒരു നടനായല്ല, ഒരു ആരാധകനായി സച്ചിനൊപ്പമെടുത്ത ടോവിനോ എടുത്ത ചിത്രങ്ങൾ ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളിൽ വാൻ ഹിറ്റ് ആവുകയാണ്.
തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ സച്ചിനുമായുള്ള അവിസ്മരണീയമായ നിമിഷത്തെ കുറിച്ച് താരം പങ്കുവെച്ചത്.



സ്പൈസ കോസ്റ്റ് മാരത്തണിന്റെ ആറാം പതിപ്പ ഫ്ലാഗ് ഓഫ് ചെയ്യാനായിരുന്നു സച്ചിനും ടൊവിനോയും ഒരുമിച്ചെത്തിയത്. മാസ്റ്റർ ബ്ളാസ്റ്റർക്കൊപ്പം എന്ന അടിക്കുറിപ്പോടുകൂടിയാണ് താരം ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്. തന്റ് പ്രിയപ്പെട്ട താരത്തെ കണ്ടതിന്റെ എല്ലാം സന്തോഷവും ടോവിനോയുടെ പോസ്റ്റിലുണ്ടായിരുന്നു. ഏഴായിരത്തോളം താരങ്ങളാണ് മാരത്തോണിനായി അണിനിരന്നത്.

shortlink

Related Articles

Post Your Comments


Back to top button