CinemaGeneralLatest NewsMollywoodNEWS

മമ്മൂട്ടിയുടെ താരമൂല്യം പ്രയോജനപ്പെടുത്തിയില്ല, എന്നിട്ടും ആ മമ്മൂട്ടി ചിത്രം ചരിത്ര വിജയമായി!

'ന്യൂഡല്‍ഹി' എന്ന സിനിമയിലൂടെ മമ്മൂട്ടി താരപദവി തിരിച്ചു പിടിച്ച ശേഷം അദ്ദേഹത്തിന്റെ അഭിനയ ശേഷിക്ക് ഗുണം ചെയ്യുന്ന ഒരു പ്രോജക്റ്റിലേക്ക് കൈ കൊടുക്കാനായിരുന്നു മമ്മൂട്ടിയുടെ തീരുമാനം

അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന സംവിധായകന്‍ മലയാള സിനിമയെ ലോക സിനിമയുടെ നെറുകയില്‍ എത്തിച്ച ഹിറ്റ്‌ മേക്കറാണ്.ദേശീയ അന്തര്‍ദേശീയ തലത്തില്‍ തന്റെ സിനിമകള്‍ക്ക് വിശാലമായ ഇടം കണ്ടെത്തിയ അടൂര്‍ ചിത്രങ്ങളില്‍ മിക്കവയും സാമ്പത്തിക വിജയത്തോടെയും മലയാള സിനിമയില്‍ അടയാളപ്പെട്ടിട്ടുള്ളവയാണ്. അവയില്‍ ഒന്നാണ് 1987-ല്‍ പുറത്തിറങ്ങിയ ‘അനന്തരം’. ‘ന്യൂഡല്‍ഹി’ എന്ന സിനിമയിലൂടെ മമ്മൂട്ടി താരപദവി തിരിച്ചു പിടിച്ച ശേഷം അദ്ദേഹത്തിന്റെ അഭിനയ ശേഷിക്ക് ഗുണം ചെയ്യുന്ന ഒരു പ്രോജക്റ്റിലേക്ക് കൈ കൊടുക്കാനായിരുന്നു മമ്മൂട്ടിയുടെ തീരുമാനം. അങ്ങനെയാണ് അടൂര്‍ ചിത്രമായ ‘അനന്തരം’ എന്ന സിനിമയിലേക്ക് മമ്മൂട്ടി എത്തുന്നത്. എന്നാല്‍ ‘ന്യൂഡല്‍ഹി’ എന്ന സിനിമയുടെ മെഗാ വിജയത്തില്‍ മമ്മൂട്ടിക്ക് കിട്ടിയ താരമൂല്യം തന്റെ അടുത്ത ചിത്രത്തിലേക്ക് പരസ്യപ്പെടുത്താനായി അടൂര്‍ ഗോപാലകൃഷ്ണന്‍ തയ്യാറായിരുന്നില്ല.

അശോകന്‍ ലീഡ് റോള്‍ ചെയ്ത ‘അനന്തര’ത്തില്‍ മമ്മൂട്ടിയും ശ്രദ്ധേയമായ ഒരു വേഷമാണ് അവതരിപ്പിച്ചത്. മറ്റുള്ള നടന്മാരേക്കാള്‍ മമ്മൂട്ടിക്ക് പ്രത്യേകിച്ച് ഒരു പ്രാധാന്യവും സിനിമയുടെ പോസ്റ്ററില്‍ വേണ്ടന്നായിരുന്നു അടൂരിന്റെ നിര്‍ദ്ദേശം. നല്ല സിനിമകളുടെ തെരഞ്ഞെടുപ്പിലേക്ക് കളംമാറ്റി ചവിട്ടിയ മമ്മൂട്ടിക്ക് ‘അനന്തരം’ എന്ന ചിത്രം നടനെന്ന രീതിയില്‍ വലിയ ഗുണം ചെയ്തു. ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ ചിത്രത്തിനു വലിയ ഒരു സാമ്പത്തിക വിജയവും നേടിയെടുക്കാന്‍ സാധിച്ചു.

shortlink

Related Articles

Post Your Comments


Back to top button