CinemaKeralaLatest NewsNEWS

നിവിൻ പോളി പുതു സിനിമ ചിത്രീകരണം തുടങ്ങി; സണ്ണി വെയ്ൻ നിർമാണം

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യത്തെ ചലച്ചിത്ര സംരംഭമാണ് പടവെട്ട്.

സൂപ്പർതാരം നിവിൻ പോളി നായകാനാവുന്ന ഏറ്റവും പുതിയ ചിത്രം കണ്ണൂരിൽ ചിത്രീകരണം ആരംഭിച്ചു. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ‘പടവെട്ട്’ എന്ന ഈ ഏറ്റവും പുതിയ ചിത്രം, എഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ ലിജു കൃഷ്ണയാണ്. നേരത്തെ, സണ്ണി വെയ്ന്‍ നിർമ്മാണ കമ്പനിയുടെ തന്നെ ‘മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് ‘എന്ന നാടകവും സംവിധാനം ചെയ്തത് ലിജുവായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട സംഗീതകാരൻ ഗോവിന്ദ് വസന്തയാണ് ഈ ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയുന്നത്.

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യത്തെ ചലച്ചിത്ര സംരംഭമാണ് പടവെട്ട്.

കണ്ണൂര്‍ ജില്ല കളക്ടര്‍ ടി വി സുഭാഷ്, സണ്ണി വെയ്ന്‍, നിവിന്‍ പോളി, ലിജു കൃഷ്ണ, അദിതി ബാലന്‍, ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. കാഞ്ഞിലേരി ഗവണ്മെന്റ് എല്‍ പി സ്‌കൂളിൽ വച്ചായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്.

2020ല്‍ ആണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button