BollywoodGeneralLatest News

ന​ഗ്നത പ്രദർശിപ്പിക്കാൻ ഭീമമായ തുക അവര്‍ വാ​ഗ്ദാനം ചെയ്തിരുന്നു; നടിയുടെ വെളിപ്പെടുത്തല്‍

പ്ലേ ബോയിയുടെ കോളേജ് എഡിഷനിലേക്കായി വനിതാ മോഡലിനെ ആവശ്യമുള്ള വിവരം തന്റെ ഏജന്റാണ് പറഞ്ഞത്.

സിനിമയിലേക്ക് ചുവടുവയ്ക്കുന്നതിന് മുമ്പ് മോഡലിങ്ങിൽ സജീവമായിരുന്ന ബോളിവുഡ് സുന്ദരിയാണ് നർ‌​ഗീസ് ഫക്രി. അഡൾട്ട് മാസികയായ പ്ലേ ബോയ്ക്ക് വേണ്ടി ന​ഗ്നയായി പോസ് ചെയ്യുന്നതിന് ഭീമമായ തുക വാഗ്ദാനം ചെയ്തിരുന്നതായി താരത്തിന്റെ വെളിപ്പെടുത്തല്‍. മുൻ പോൺതാരം ബ്രിട്ടനി ഡി ലാ മോറയുമായുള്ള അഭിമുഖത്തിലായിരുന്നു നർ‌​ഗീസ് ഇത് തുറന്നു പറഞ്ഞത്

”മോഡലിങ്ങിൽ സജീവമായിരുന്ന സമയത്ത്, പ്ലേ ബോയിയുടെ കോളേജ് എഡിഷനിലേക്കായി വനിതാ മോഡലിനെ ആവശ്യമുള്ള വിവരം തന്റെ ഏജന്റാണ് പറഞ്ഞത്. പ്ലേ ബോയ് തന്നെ തെരഞ്ഞെടുത്തിരുന്നതായും ഏജന്റ് പറ‍ഞ്ഞു. എന്നാൽ, മാസികയ്ക്ക് വേണ്ടി ന​ഗ്നത പ്രദർശിപ്പിക്കണമെന്ന് പറഞ്ഞപ്പോൾ താൻ ആ വലിയ ഓഫർ നിരസിക്കുകയായിരുന്നു. പ്ലേ ബോയ് വലിയ കമ്പനിയാണ്, അതിനാൽ അവർ വാഗ്ദാനം ചെയ്യുന്ന പണവും കൂടുതലായിരിക്കും. നന്ദി, താനിപ്പോൾ ഒരുകുഴപ്പുമില്ലാതെ പോകുകയാണെന്നുമായിരുന്നു, താൻ ഏജന്റിന് നൽകിയ മറുപടി” നർ​ഗീസ് പറ‍ഞ്ഞു.

shortlink

Post Your Comments


Back to top button