CinemaGeneralLatest NewsMollywoodNEWS

‘ഇത്തവണയും ആ പതിവ് സുരേഷ് ഗോപി തെറ്റിച്ചില്ല’; താരത്തിന് അഭിനന്ദനവുമായി ആരാധകർക്കൊപ്പം  ഉണ്ണി മുകുന്ദനും

സിനിമാ നടനെന്നതിലുപരി സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമാകാറുണ്ട്.

മലയാള സിനിമയിലെ ആക്ഷന്‍ ചിത്രങ്ങളിലൂടെയും മറ്റും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് സുരേഷ് ഗോപി. ഒരുകാലത്ത് സുരേഷ് ഗോപിയുടെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മുന്‍പ് മമ്മൂട്ടി, മോഹന്‍ലാല്‍ കഴിഞ്ഞാല്‍ മലയാള സിനിമ ഭരിച്ചിരുന്നൊരു താരം കൂടിയായിരുന്നു സുരേഷ് ഗോപി.

സിനിമാ നടനെന്നതിലുപരി സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമാകാറുണ്ട്. ചെറിയ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം.  ഇപ്പോഴിതാ സുരേഷ് ഗോപിയെക്കുറിച്ച് നടന്‍ ഉണ്ണി മുകുന്ദൻ ഷെയർ ചെയ്ത ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച വിഷയം.

സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും സൂപ്പര്‍സ്റ്റാറാണ് സുരേഷ് ഗോപിയെന്ന് കുറിച്ചുകൊണ്ടായിരുന്നു ഉണ്ണി മുകുന്ദന്‍ എത്തിയിരുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയുടെ ഒരു വീഡിയോ ക്ലിപ് പങ്കുവെച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദന്‍ ഇങ്ങനെ കുറിച്ചത്.

പരിപാടിയിലൂടെ ഒട്ടേറെ പേരെ സഹായിച്ച നടന്‍ ഇത്തവണയും ആ പതിവ് തുടര്‍ന്നിരിക്കുകയാണ്.   ഇത്തരത്തില്‍ അടുത്തിടെ സംപ്രേക്ഷണം ചെയ്ത ഒരു എപ്പിസോഡിന്റെ വീഡിയോ ആയിരുന്നു ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചിരുന്നത്. വീഡിയോയില്‍ ചുമട്ടുതൊഴിലാളിയായ ഒരാളുടെ ചെവിയുടെ ശസ്ത്രക്രിയയ്ക്കുളള ചിലവുകള്‍ മുഴുവന്‍ വഹിക്കും എന്നുളള സുരേഷ് ഗോപിയുടെ പ്രഖ്യാപനമാണ് ശ്രദ്ധേയമായിരിക്കുന്നത്. ആ ചുമട്ടുതൊഴിലാളിയുടെ ഭാര്യ ആയ പൂജ ഈ പരിപാടിയില്‍ മല്‍സരാര്‍ത്ഥി ആയി എത്തിയിരുന്നു. നിരവധി പേരാണ് സുരേഷ് ഗോപിയുടെ ഈ പ്രവർത്തിയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button