CinemaGeneralLatest NewsMollywoodNEWS

പതിനേഴ് വര്‍ഷത്തിന് ശേഷം പ്രേക്ഷകരുടെ ഇഷ്ട്ട താരങ്ങൾ കണ്ടുമുട്ടിയപ്പോള്‍ ; ചിത്രം ഏറ്റെടുത്ത് ആരാധകർ

കുസൃതികളായ രണ്ട് കുട്ടികളുടെ രസകരമായ കഥ പറഞ്ഞ മംഗല്യം ഏറെ പ്രേക്ഷക പിന്തുണ ലഭിച്ച  പരമ്പരയായിരുന്നു

അവിചാരിതമായ കൂടിക്കാഴ്‍ചകള്‍ എപ്പോഴും നമ്മുക്ക് പ്രിയപ്പെട്ടതാണ്. അത് താരങ്ങള്‍ തമ്മിലാകുമ്പോള്‍ കൗതുകം ആരാധകരിലേക്കും എത്തും. അടുത്തിടെ, ടെലിവിഷന്‍ താരങ്ങളായ രണ്ടുപേര്‍ കണ്ടുമുട്ടിയതാണ് പുതിയ വിശേഷം.വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഓര്‍മകളില്‍ ആണ് മംഗല്യം എന്ന സൂപ്പര്‍ ഹിറ്റ് താരങ്ങളായ ഈ രണ്ടുപേര്‍.

പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍ത മംഗല്യം എന്ന സീരിയലില്‍ തനിക്കൊപ്പം അഭിനയിച്ച ഹരിമുരളിയെ കണ്ടതിന്‍റെ സന്തോഷമാണ് സീരിയല്‍ താരം കീര്‍ത്തന അനില്‍ പങ്കുവച്ചിരിക്കുന്നത്. ‘അപ്പൂസും റാണിമോളും 17 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍’ എന്ന കുറിപ്പോടെയാണ് കീര്‍ത്തന ചെറുപ്പത്തിലേയും ഇപ്പോഴത്തെയും ചിത്രം ചേര്‍ത്ത് പങ്കുവച്ചിരിക്കുന്നത്.

 

 

View this post on Instagram

 

❤When appus and ranimol met after 17 years??? @im_kuttychathan #mangalyam #mangalyamserial #asianet #serialactors #meetups #friendship

A post shared by Keerthana Anil ⭐ (@__keerthana_anil__) on


കുസൃതികളായ രണ്ട് കുട്ടികളുടെ രസകരമായ കഥ പറഞ്ഞ മംഗല്യം ഏറെ പ്രേക്ഷക പിന്തുണ ലഭിച്ച  പരമ്പരയായിരുന്നു. വളരെ ചെറുപ്പത്തിലുള്ള സീരിയലിലെ രൂപത്തില്‍ നിന്നും ഇന്ന് ഇരുവരെയും തിരിച്ചറിയാനാകാത്ത വണ്ണം മാറ്റം വന്നതായി ചിത്രത്തില്‍ കാണാം. ചെറുപ്പത്തില്‍ തന്നെ സീരിയലില്‍ അഭിനയിച്ചു തുടങ്ങിയ കീര്‍ത്തന ഇന്നും സീരിയലില്‍ സജീവമാണ്. എന്നാല്‍ ചുരുക്കം സിനിമകളിലും സീരിയലുകളിലും തല കാണിച്ച ഹരിമുരളി സജീവമല്ല.

shortlink

Post Your Comments


Back to top button