CinemaKeralaLatest NewsNEWS

കാലങ്ങൾക്ക് ശേഷം സൂപ്പർതാരത്തിന്റെ നായികായാവാൻ വീണ്ടും ഓൾഡ് ബ്യൂട്ടി മീന

നേരത്തെ, മോഹന്‍ലാല്‍, മമ്മൂട്ടി, രജനികാന്ത് എന്നിങ്ങനെ തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായകന്മാരുടെ നായികയായി മീന തിളങ്ങിയിട്ടുണ്ട്. ഈ ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്.

കാലം കവർന്നെടുത്തിട്ടില്ലാത്ത സുന്ദരിയാണ് ഇപ്പോഴും നടി മീന, വിവാഹത്തിന് ശേഷം വെള്ളിത്തിരയിൽ നിന്നും അകന്നെങ്കിലും ഒരു തമിഴ് ചിത്രത്തിലൂടെ വീണ്ടു നായിക പരിവേഷത്തിലെത്തുകയാണ് മീന. നേരത്തെ, മോഹന്‍ലാല്‍, മമ്മൂട്ടി, രജനികാന്ത് എന്നിങ്ങനെ തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായകന്മാരുടെ നായികയായി മീന തിളങ്ങിയിട്ടുണ്ട്. ഈ ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്.

ഇപ്പോഴിതാ, ഇരുപത്തിനാലു വർഷങ്ങൾക്ക് ശേഷം സ്റ്റൈൽ മന്നൻ രജനീകാന്തിന് നായികയാവാൻ മീന എത്തുകയാണ്. സിരുതൈ ശിവ സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രം ഗ്രാമ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ‘തലൈവര്‍ 168’ എന്നാണ്‌ പുതിയ ചിത്രത്തിന്റെ താത്കാലിക പേര്‌.

രജനിയുടെ മകളായും നായികയായും എത്തിയ താരമാണ് മീന. 1982 ല്‍ പുറത്തിറങ്ങിയ ‘എങ്കേയോ കേട്ട കുറൽ’ എന്ന ചിത്രത്തിലായിരുന്നു സ്റ്റൈല്‍ മന്നന്റെ മകളായി മീന എത്തിയത്. ശേഷം,​ ​യ​ജ​മാ​ന്‍,​ ​വീ​ര​ , എ​ന്നീ​ ​ചി​ത്ര​ങ്ങളിലൂടെ സൂപ്പർസ്റ്റാറിന്റെ നായികയുമായി. 1995 ല്‍ പു​റ​ത്തി​റ​ങ്ങിയ ​മു​ത്തുവി​ലാണ് മീ​ന​ ​ര​ജ​നീകാ​ന്തി​ന്റെ​ ​നാ​യി​ക​യാ​യി ഏറ്റവും ഒ​ടു​വി​ല്‍ ​അ​ഭി​ന​യി​ച്ച​ത്.​ ​

shortlink

Related Articles

Post Your Comments


Back to top button