CinemaGeneralMollywoodNEWS

തനിക്ക് എഴുതാന്‍ ഒന്നും അറിയില്ല ഞാന്‍ തന്‍റെ സിനിമയില്‍ അഭിനയിക്കുന്നതിന് ഒരു കാരണമുണ്ട്: മമ്മൂട്ടി പറഞ്ഞത് വെളിപ്പെടുത്തി എസ്എന്‍ സ്വാമി

തുടക്കകാലത്ത്‌ മമ്മൂട്ടി പറയുമായിരുന്നു, തനിക്ക് എഴുതാന്‍ ഒന്നും അറിയില്ല

മമ്മൂട്ടിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിനിമകള്‍ എഴുതിയ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് എസ്എന്‍ സ്വാമി. ഏകദേശം 44 മമ്മൂട്ടി ചിത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥ എഴുതിയ എസ്എന്‍ സ്വാമി തുടക്കകാലത്ത് മമ്മൂട്ടിക്ക് മികച്ച കുടുംബ ചിത്രങ്ങള്‍ സമ്മാനിച്ച രചിയതാവ് കൂടിയായിരുന്നു. പിന്നീട് ക്രൈം സസ്പന്‍സ് മൂഡിലുള്ള സിനിമകള്‍ ഒരുക്കിയ എസ്എന്‍ സ്വാമിയുടെ മാസ്റ്റര്‍ പീസ്‌ ‘സിബിഐ’ ചിത്രങ്ങളാണ്‌ സിബിഐ സീരിസിലെ നാല് സിനിമകളും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. ഇതില്‍ ജാഗ്രത മാത്രമാണ് സാമ്പത്തികമായി പരാജയപ്പെട്ടത്.

ഒരു പ്രമുഖ ടിവി ചാനല്‍ അഭിമുഖത്തില്‍ എസ്എന്‍ സ്വാമി പങ്കുവെച്ചത്

‘ഞാനും മമ്മൂട്ടിയും തമ്മിലുള്ള സ്നേഹ ബന്ധം ഇപ്പോഴും നിലനിന്നു പോകുന്നതിന്റെ ക്രെഡിറ്റ് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കൊടുക്കാവുന്നതാണ്. തുടക്കകാലത്ത്‌ മമ്മൂട്ടി പറയുമായിരുന്നു, തനിക്ക് എഴുതാന്‍ ഒന്നും അറിയില്ല. പിന്നെ തന്റെ സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നതിന്റെ കാരണം എന്തെന്ന് ചോദിച്ചാല്‍ തനിക്ക് ഒരു ഭാഗ്യം ഉള്ളത് കൊണ്ടാണെന്ന്, അത്രയും സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുന്ന സുഹൃത്തുക്കളില്‍ ഒരാളാണ് മമ്മൂട്ടി.

‘കണ്ടു കണ്ടറിഞ്ഞു’, ‘ഒരു നോക്കു കാണാന്‍’, ‘സ്നേഹമുള്ള സിംഹം’ തുടങ്ങി മമ്മൂട്ടി ചിത്രങ്ങളുടെ തിരക്കഥ നിര്‍വഹിച്ചതും എസ്എന്‍ സ്വാമിയായിരുന്നു. മോഹന്‍ലാല്‍ നായകനായ ‘ഇരുപതാം നൂറ്റാണ്ട്’ മമ്മൂട്ടിയുടെ ‘ഒരു സിബിഐ ഡയറിക്കുറുപ്പ്’ എന്ന ചിത്രങ്ങളൊക്കെ വന്‍ വിജയമായതോടെ എസ്എന്‍ സ്വാമി മലയാളത്തിലെ തിരക്കേറിയ തിരക്കഥാകൃത്തായി മാറി.

shortlink

Related Articles

Post Your Comments


Back to top button