CinemaGeneralKeralaLatest NewsMollywoodNEWS

അവരെ ഞാൻ ഇതിനേക്കാൾ ഭീകരമായി ശിക്ഷിച്ചേനെ..; തെലങ്കാന വിഷയത്തിൽ പ്രതികരണവുമായി സുരഭി

നീതി നടപ്പിലാക്കപ്പെട്ടുവെന്നാണ് വലിയ വിഭാഗം താരങ്ങളും ജനങ്ങളും പ്രതികരിച്ചത്. സംഭവത്തിൽ പൊലീസിന് അഭിനന്ദനവുമായി മലയാള നടി സുരഭി ലക്ഷ്‍മിയും ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. പ്രതികളെ എന്റെ കയ്യിൽ കിട്ടിയാൽ, പോലീസ് ചെയ്തതിനേക്കാൾ ഭീകരമായി താനവരെ ശിക്ഷിച്ചേനെയെന്നാണ് സുരഭി പറയുന്നത്.

തെലങ്കാന, ഹൈദരാബാദിൽ യുവ വനിതാ ഡോക്ടർ ബലാത്സംഗം ചെയ്‍ത് കൊല്ലപ്പെട്ടതിനെ തുടർന്ന്, പ്രതികളായവരെ, പോലീസ് പദ്ധതി തയ്യാറാക്കി വെടിവെച്ചു കൊന്നിരുന്നു. ഇതിനെ പ്രശംസിച്ചുകൊണ്ട് സമൂഹമാധ്യമത്തിലൂടെ നിരവധിപേരാണ് രംഗത്തുവന്നത്. പൊതുജനത്തിന് പുറമെ, സിനിമയിലെയും മറ്റു മേഖലകളിലെയും പ്രമുഖതാരങ്ങളും പോലീസിന് അഭിനന്ദനം അർപ്പിച്ചിരുന്നു.

നീതി നടപ്പിലാക്കപ്പെട്ടുവെന്നാണ് വലിയ വിഭാഗം താരങ്ങളും ജനങ്ങളും പ്രതികരിച്ചത്. സംഭവത്തിൽ പൊലീസിന് അഭിനന്ദനവുമായി മലയാള നടി സുരഭി ലക്ഷ്‍മിയും ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. പ്രതികളെ എന്റെ കയ്യിൽ കിട്ടിയാൽ, പോലീസ് ചെയ്തതിനേക്കാൾ ഭീകരമായി താനവരെ ശിക്ഷിച്ചേനെയെന്നാണ് സുരഭി പറയുന്നത്.

“ഈ പ്രതികളെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ ഇതിനേക്കാൾ ഭീകരമായി ശിക്ഷിച്ചേനെ …. 2008 ൽ യുവതികൾക്ക് നേരെ 3 യുവാക്കൾ ആസിഡൊഴിക്കുന്നു ,ദിവസങ്ങൾക്കുള്ളിൽ യുവാക്കളെ ഏറ്റുമുട്ടലിന്റെ പേർ പറഞ്ഞു പോലീസ് വെടിവെച്ചു കൊല്ലുന്നു ,അന്ന് അതിന് ഉത്തരവിടുവാൻ ധൈര്യം കാണിച്ച അതേ എസ് .പി സജ്നാർ ഇന്ന് 2019
കമ്മീഷനറായിരിക്കെ വീണ്ടും ചങ്കൂറ്റം കാണിച്ചിരിക്കുന്നു”, സുരഭി ഫേസ്ബുക്കിൽ കുറിച്ചു.

സുരഭിക്ക് പുറമെ, മലയാള താരങ്ങളായ അജു വർഗീസ്, സൂപ്പർ താരം ജയസൂര്യ, ശ്രീകുമാരൻ തമ്പി എന്നിവരും ഈ വിഷയത്തിൽ പോലീസിന് ആശംസകൾ നേർന്നിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close