CinemaLatest NewsMollywoodNEWS

‘ആടുജീവിതം’ എന്ന തന്റെ സ്വപ്ന ചിത്രത്തിനായി മൂന്നുമാസം സിനിമയൽ നിന്നും വിട്ടുനിൽക്കുമെന്ന് സൂപ്പർതാരം

മലയാള സാഹിത്യത്തിൽ പിറന്നു വീണ വിസ്മയ നോവലായ 'ആടുജീവിതം' സിനിമയാകുമ്പോൾ അതിൽ നജീബ് എന്ന കേന്ദ്ര കഥാപാത്രതെ അവതരിപ്പിക്കുന്നത് പ്രിത്വിയാണ്. ബെന്യാമിനാണ് ആടുജീവിത്തിന്റെ കർത്താവ്.

ചില അപൂർവ സിനിമയ്ക്കുവേണ്ടി അഭിനേതാക്കൾ തങ്ങളുടെ ശരീര പ്രത്യേകതകളും ആകൃതികളും മാറ്റുന്നത് എല്ലാ ചലച്ചിത്ര മേഖലയിലും കാണാം. തന്റെ സിനിമയോടുള്ള ഒരു നടന്റെ ആത്മാർത്ഥത വെളിവാക്കുന്ന ഈ കൃത്യത്തിലേക്ക്, മലയാളികളുടെ പ്രിയ നടൻ പ്രിത്വിരാജൂം പ്രവേശിക്കുകയാണ്. മലയാള സാഹിത്യത്തിൽ പിറന്നു വീണ വിസ്മയ നോവലായ ‘ആടുജീവിതം’ സിനിമയാകുമ്പോൾ അതിൽ നജീബ് എന്ന കേന്ദ്ര കഥാപാത്രതെ അവതരിപ്പിക്കുന്നത് പ്രിത്വിയാണ്. ബെന്യാമിനാണ് ആടുജീവിത്തിന്റെ കർത്താവ്.

സിനിമ ഒരുക്കത്തിനായി താൻ സിനിമയിൽ നിന്നും മൂന്ന് മാസം വിട്ടുനിൽക്കുന്നതായാണ് പ്രിത്വി രാജ് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. അയ്യപ്പനും കോശിയും എന്ന സച്ചി ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തീകരിച്ച, പശ്ചാത്തലത്തിലാണ് ഇനി അടുത്ത പദ്ധതിയിലേക്ക് പോകുന്ന വിവരം പ്രിത്വി വെളിപ്പെടുത്തിയത്. പ്രിത്വി ഇപ്പോള്‍ വളര്‍ത്തുന്ന താടിയും അതിനു വേണ്ടി ആണെന്ന്, നേരത്തെ പുറത്ത് വന്ന പൃഥ്വിയുടെ ഭാര്യ സുപ്രിയയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ നിന്നും വ്യക്തമായിരുന്നു.

അതേസമയം, സിനിമ തിരക്കുകൾക്കിടയിൽ പെട്ടുപ്പോയ തന്നെയും കാത്ത് വീട്ടിൽ രണ്ടു പെണ്ണുങ്ങൾ(ഭാര്യയും മകളും ) കാത്തിരിക്കുന്നതായും. അവരോടൊപ്പം ഇനി സമയം ചിലവഴിക്കാനൊക്കുമെന്നും താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button