CinemaKeralaKollywoodLatest NewsNEWS

റാംഗിയായി തൃഷ; പുതിയ ചിത്രത്തിന്റെ ടീസർ പുറത്ത്

സംഭവബഹുലമായ രണ്ട് പ്രണയങ്ങളുടെ കഥ പറയുന്ന 'എങ്കെയും എപ്പോതും' എന്ന സിനിമയിലൂടെ പ്രമുഖനായ എം ശരവണനാണ്, ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. പ്രശസ്ത സൂപ്പർഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ്സിന്റെ കഥയാണ് 'റാംഗി' എന്ന സിനിമയാവുന്നത്.

തെന്നിന്ത്യന്ത്യൻ ആരാധകരുടെ സ്വപ്ന കന്യക തൃഷ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘രാംഗി’ എന്നാണ് ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മുൻപ് പുറത്തിറങ്ങിയ ചിത്രത്തിലെ സ്റ്റില്ലുകൾക്കൊക്കെ തന്നെ നവമാധ്യമങ്ങളിൽ വമ്പൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിറങ്ങിയ ടീസറും ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. ‘രാംഗി’ ഒരു ത്രില്ലര്‍ ചിത്രമായിരിക്കും എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിവരം.

സംഭവബഹുലമായ രണ്ട് പ്രണയങ്ങളുടെ കഥ പറയുന്ന ‘എങ്കെയും എപ്പോതും’ എന്ന സിനിമയിലൂടെ പ്രമുഖനായ എം ശരവണനാണ്, ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. പ്രശസ്ത സൂപ്പർഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ്സിന്റെ കഥയാണ് ‘റാംഗി’ എന്ന സിനിമയാവുന്നത്. എം ശരവണൻ തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

തൃഷയുടെ നിരവധി ആക്ഷൻ രംഗങ്ങളാണ് ടീസറിലുള്ളത്, ആയതിനാൽ ചിത്രവും ആകാംഷാഭരിതമായ നിറയെ രംഗങ്ങൾ ഉള്ളതായിരിക്കുമെന്നാണ് അനുമാനം. സി സത്യയാണ് സംഗീതമൊരുക്കുന്നത്, ശക്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button