CinemaGeneralLatest NewsMollywoodNEWS

ജോസഫിലെ നായിക ഇനി പിന്നണി ഗാന രംഗത്തേക്ക്

ഒരു റെട്രോ ടൈപ്പ് രീതിയിലുള്ള ഗാനമാണ് മാധുരി ചിത്രത്തിന് വേണ്ടി ആലപിച്ചിരിക്കുന്നത്.

ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് മാധുരി. ഇപ്പോഴിതാ അഭിനയിത്തിന് പുറമെ പിന്നണി ഗായികയായി എത്തുകയാണ് താരം. സംവിധായകന്‍ ബോബന്‍ സാമുവലിന്റെ അല്‍മല്ലു എന്ന പുതിയ ചിത്രത്തിലാണ് മാധുരി ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്. ജോസഫിലെ പട്ടുകളൊരുക്കിയ രഞ്ജിന്‍ ആണ് സംഗീതം.

ഒരു റെട്രോ ടൈപ്പ് രീതിയിലുള്ള ഗാനമാണ് മാധുരി ചിത്രത്തിന് വേണ്ടി ആലപിച്ചിരിക്കുന്നത്. സിനിമയിലെ ഗാന രംഗത്തില്‍ മാധുരി അഭിനയിച്ചിട്ടുണ്ട്. മാധുരിയുടെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച ഒരു ഗാനം കേള്‍ക്കാനിടയായ സംവിധായകന്‍ ബോബന്‍ സാമുവലാണ് മാധുരിയെ ചിത്രത്തിലേക്ക് ക്ഷണിച്ചത്. ജോസഫിന് ശേഷം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, പട്ടാഭിരാമന്‍ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

നമിത പ്രമോദാണ് അല്‍മല്ലുവില്‍ നായികയാകുന്നത്. പുതുമുഖം ഫാരിസാണ് ചിത്രത്തിലെ നായകൻ. ദുബായി- അബുദാബി ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ചാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഒരു എന്‍ആര്‍ഐ മലയാളി പെണ്‍കുട്ടിയുടെ കഥയാണ് സിനിമയുടെ പ്രമേയം.

shortlink

Post Your Comments


Back to top button