GeneralLatest NewsWorld Cinemas

സ്വിം സ്യൂട്ടില്‍ സ്റ്റേജില്‍ തെന്നിവീണ് മത്സരാര്‍ത്ഥികള്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഞായറാഴ്ച അറ്റ്‌ലാന്‍ഡയിലെ ജോര്‍ജിയയിലായിരുന്നു മത്സരം.

സ്റ്റേജില്‍ തെന്നിവീണ് മിസ് യൂണിവേഴ്‌സ് മത്സരാര്‍ത്ഥികള്‍. സ്വിം സ്യൂട്ട് റൗണ്ടിലാണ് രണ്ട് മത്സരാര്‍ത്ഥികള്‍ തെന്നിവീണത്. ഇത് കൂടാതെ നിരവധി മത്സരാര്‍ത്ഥികള്‍ക്ക് കാറ്റ് വാക്കിനിടെ ബാലന്‍സ് നഷ്ടപ്പെട്ടു. ഞായറാഴ്ച അറ്റ്‌ലാന്‍ഡയിലെ ജോര്‍ജിയയിലായിരുന്നു മത്സരം. മിസ് ഫ്രാന്‍സ്, മിസ് മലേഷ്യ സുന്ദരികളാണ് നനഞ്ഞ സ്റ്റേജില്‍ തെന്നിവീണത്. ഇരുവരും വീഴുന്നതിന്റെ വിഡിയോ വൈറലായിക്കഴിഞ്ഞു. അതിനു പിന്നാലെ സംഘാടകക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയാണ്.

മിസ് ഫ്രാന്‍സ് മയേവ കൗച്ചെയാണ് സ്റ്റേജില്‍ ആദ്യം വീണത്. തനിക്കുണ്ടായ ദാരുണ അനുഭവം വിഡിയോസഹിതം മയേവ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ സ്‌റ്റേജില്‍ എത്തിയ മലേഷ്യന്‍ സുന്ദരി ശ്വേത സെഖോനയ്ക്കും സമാന അനുഭവമുണ്ടായി. സ്‌റ്റേജിലേക്ക് നടന്നു വരുന്നതിനിടെയാണ് അവര്‍ വീണത്.

View this post on Instagram

#missfrance #missmalaysia …. .Representantes de Francia y Malasia se caen durante el certamen preliminar de #MissUniverse

A post shared by Chicapicosa (@chicapicosa2) on

shortlink

Post Your Comments


Back to top button