CinemaGeneralLatest NewsMollywoodNEWS

ട്വിങ്കിള്‍ ഖന്നയ്ക്ക് ഉളളികൊണ്ടുളള കമ്മല്‍ സമ്മാനിച്ച് അക്ഷയ് കുമാര്‍

. കപില്‍ ശര്‍മ്മ ഷോയില്‍ പങ്കെടുത്ത് തിരിച്ചെത്തിയപ്പോഴാണ് ഭര്‍ത്താവ് ഈ സ്‌നേഹ സമ്മാനം തന്നത്

ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാര്‍ ഭാര്യ ട്വിങ്കിള്‍ ഖന്നയ്ക്ക് നല്‍കിയ സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. സവാള കൊണ്ടുളള കമ്മല്‍ സെറ്റാണ് ഭാര്യയ്ക്ക് അക്ഷയ്കുമാര്‍ നല്‍കിയത്. ട്വിങ്കിള്‍ ഖന്ന തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ സമ്മാനത്തിന്റെ ചിത്രം പുറത്തുവിട്ടത്. കപില്‍ ശര്‍മ്മ ഷോയില്‍ പങ്കെടുത്ത് തിരിച്ചെത്തിയപ്പോഴാണ് ഭര്‍ത്താവ് ഈ സ്‌നേഹ സമ്മാനം തന്നതെന്ന് നടി കുറിച്ചു.

 

“കപില്‍ ശര്‍മ്മ ഷോയില്‍ പെര്‍ഫോം ചെയ്ത് മടങ്ങിയെത്തിയ എന്റെ പങ്കാളി പറഞ്ഞു, അവരിത് കരീനയെ കാണിച്ചു. പക്ഷെ കരീനയെ ഇംപ്രസ് ചെയ്യുമെന്ന് എനിക്ക് തോന്നിയില്ല. പക്ഷേ ഇത് നീ ആസ്വദിക്കുമെന്ന് എനിക്കറിയാമായിരുന്നു. അതിനാല്‍ ഞാനിത് നിനക്കായി കൊണ്ടുവന്നു, ചിലപ്പോള്‍ വളരെ ചെറിയ നിസാരമായ കാര്യങ്ങളാണ് ഹൃദയത്തെ സ്പര്‍ശിക്കുക. ട്വിങ്കിള്‍ ഖന്ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. എന്നീ ഹാഷ്ടാഗുകളിലാണ് നടി ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button