GeneralLatest NewsMollywood

അല്ല മോന്‍ ഏതാ ഈ പടത്തില്‍; ആരാധകന്റെ ചോദ്യം കേട്ട് അമ്പരന്ന് ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദനോട് ഒരു ആരാധകന്‍ നടത്തിയ സംഭാഷണമാണ് വീഡിയോയില്‍. 'പടം സൂപ്പര്‍ ആയിരുന്നു മോനെ, അല്ല മോന്‍ ഏതാ ഈ പടത്തില്‍..' എന്നായിരുന്നു ആരാധകന്റെ ചോദ്യം

മമ്മൂട്ടിയും ഉണ്ണി മുകുന്ദനും മുഖ്യവേഷത്തിലെത്തിയ ചരിത്ര സിനിമയായ മാമാങ്കത്തിനു മികച്ച പ്രതികരണമാണ് നേടുന്നത്. മമ്മൂട്ടിക്കും അച്ചുതനുമൊപ്പം ചന്ദ്രോത്ത് പണിക്കര്‍ എന്ന യോദ്ധാവിനെ മികച്ച രീതിയില്‍ അവതരിപ്പിച്ച ഉണ്ണി മുകുന്ദനെ ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞില്ലെന്നു ഒരു ആരാധകന്‍. ഉണ്ണി മുകുന്ദന്‍ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഉണ്ണി മുകുന്ദനോട് ഒരു ആരാധകന്‍ നടത്തിയ സംഭാഷണമാണ് വീഡിയോയില്‍. ‘പടം സൂപ്പര്‍ ആയിരുന്നു മോനെ, അല്ല മോന്‍ ഏതാ ഈ പടത്തില്‍..’ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇത് കേട്ട ഉണ്ണി മുകുന്ദന്‍ പൊട്ടിച്ചിരിച്ചു. ‘ചേട്ടാ അതില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന ആളാണ് ‍ഞാന്‍. ഇപ്പോള്‍ തടി കുറഞ്ഞു അത്..,​ എന്നായിരുന്നു ഉണ്ണിയുടെ മറുപടി.

https://www.facebook.com/IamUnniMukundan/videos/446475252684583/

shortlink

Related Articles

Post Your Comments


Back to top button