CinemaGeneralLatest NewsMollywoodNEWS

പുതിയ ഓട്ടോ ഓടിച്ച് ഒരാള്‍ തിരുവനന്തപുരത്തെ എന്‍റെ വീട്ടില്‍ വന്നു : മനസ്സ് തുറന്നു പൃഥ്വിരാജ്

ഒരിക്കല്‍ തൃശൂരില്‍ നിന്ന് തന്റെ പുതിയ ഓട്ടോ ഓടിച്ച് ഒരാള്‍ തിരുവനന്തപുരത്തെ എന്റെ വീട്ടില്‍ വന്നു

ആരാധകര്‍ താരങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലാകുമ്പോള്‍ തന്റെ ആരാധകന്‍ നടത്തിയ ഒരു വ്യത്യസ്ത ശ്രമത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നടന്‍ പൃഥ്വിരാജ്. നടീനടന്മാര്‍ക്ക് ദൈവം നല്‍കിയിട്ടുള്ള ഭാഗ്യമാണ് ആരാധകരെന്നും പൃഥ്വിരാജ് അഭിപ്രായപ്പെടുന്നു.

‘എനിക്ക് ആരാധകരും ആരാധികമാരുമുണ്ട്. ചിലരുടെ വീട്ടിലെ എല്ലാ അംഗങ്ങളെയും പേരെടുത്ത് വിളിക്കാന്‍ പറ്റുന്നത്ര അടുപ്പമുണ്ട്. ഒരിക്കല്‍ തൃശൂരില്‍ നിന്ന് തന്റെ പുതിയ ഓട്ടോ ഓടിച്ച് ഒരാള്‍ തിരുവനന്തപുരത്തെ എന്റെ വീട്ടില്‍ വന്നു. ഞാന്‍ ഒരു തവണ അതോടിക്കണം. അതിനു ശേഷമേ പുതിയ വണ്ടി സവാരിക്കായി നിരത്തിലിറക്കൂ. ഇത്തരം അനുഭവങ്ങള്‍ നമ്മെ വിനയമുള്ളവരാക്കണം. കാരണം നമ്മളെ കൊണ്ട് ആരാധകര്‍ക്ക് വ്യക്തിപരമായ ഒരു പ്രയോജനവുമില്ല എന്നതാണ് സത്യം. നമ്മുടെ സിനിമയുടെ ഒരു ടിക്കറ്റ് പോലും അവര്‍ ചോദിക്കില്ല. ദൈവം നടീനടന്മാര്‍ക്ക് നല്‍കിയിട്ടുള്ള ഒരു ഭാഗ്യമാണ് ആരാധകര്‍’. മനോരമയുടെ ‘സണ്‍ഡേ’ സപ്ലിമെന്റിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവേ പൃഥ്വിരാജ് വ്യക്തമാക്കുന്നു.

ക്രിസ്മസ് റിലീസായി പ്രദര്‍ശനത്തിനെത്തുന്ന ഡ്രൈവിംഗ് ലൈസന്‍സാണ് റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാജ് ചിത്രം. ജനപ്രിയ നോവലായ ആട് ജീവിതം ബ്ലെസിയുടെ സംവിധാനത്തില്‍ ബിഗ്‌ സ്ക്രീനിലെത്താന്‍ തയ്യാറെടുക്കുക്കുമ്പോള്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം നജീബായി അഭിനയിക്കുന്നതിന്റെ മുന്നൊരുക്കത്തിലാണ് താരം.

shortlink

Related Articles

Post Your Comments


Back to top button