BollywoodCinemaKollywoodLatest NewsMollywood

മാമാങ്കത്തിന് പിന്നാലെ അങ്കം കുറിക്കാന്‍ മമ്മൂട്ടി ചിത്രം ഷൈലോക്ക് ചിത്രത്തിന്റെ ടീസര്‍ റിലീസ് ഡേറ്റ് പുറത്ത്

 

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഷൈലോക്ക് മാമാങ്കത്തിന്റെ വിജയത്തിന് ശേഷം ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രമാണിത്. ഇക്കൊല്ലവും കൈനിറയെ ചിത്രങ്ങളുമായിട്ടാണ് സൂപ്പര്‍താരം മുന്നേറികൊണ്ടിരിക്കുന്നത്. ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം വിജയമായതിന് പിന്നാലെ അടുത്ത വര്‍ഷമാണ് ഇനി മമ്മൂക്കയുടെ സിനിമകള്‍ വരുന്നത്. വരും വര്‍ഷത്തെ വിജയ കുതിപ്പിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. താരത്തിന്റെ ചിത്രങ്ങളില്‍ അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് എന്ന ചിത്രമാണ് പ്രധാന റിലീസുകളില്‍ ഒന്ന്.

നേരത്തെ ക്രിസ്മസിന് എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രം മാമാങ്കത്തിന്റെ റിലീസ് കാരണം മാറ്റിവെക്കുകയായിരുന്നു. മമ്മൂട്ടിയുടെ മാസ് ചിത്രമായിട്ടാണ് മാമാങ്കം തിയേറ്ററിലേക്ക് എത്തിയത് അതിന്റെ പിന്നാലെ ഷൈലോക്കിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്ക് മികച്ച സ്വീകാര്യത സാമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

മമ്മൂട്ടി പലിശക്കാരനായി എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. തമിഴ് താരം രാജ്കിരണും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മീനയാണ് നായികയായി എത്തുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകളുടെ വിജയത്തിന് ശേഷമാണ് മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ആദ്യ രണ്ട് ചിത്രങ്ങള്‍ പോലെ ഇത്തവണ മാസ് ഘടകങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മിക്കുന്നത്. കലാഭവന്‍ ഷാജോണ്‍ വില്ലനായി എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. രണദിവ് ഛായഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ഗോപി സുന്ദറാണ് സംഗീതമൊരുക്കുന്നത്. പിശുക്കനായ ഒരു പലിശക്കാരനായിട്ടാണ് ചിത്രത്തില്‍ മമ്മൂക്ക എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. മാമാങ്കം തരംഗമായതിന് പിന്നാലെ ഡിസംബര്‍ 19നാണ് മമ്മൂട്ടിയുടെ ഷൈലോക്ക് ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്. അന്ന് രാത്രി ഏഴ് മണിക്കാണ് ടീസര്‍ പുറത്തിറങ്ങുക. 1.27 മിനിറ്റ് ദൈര്‍ഘ്യമാണ് ടീസറിനുണ്ടാവുകയെന്നും അറിയിച്ചത് .

ബിബിന്‍ മോഹന്‍, അനീഷ് അഹമ്മദ് എന്നിവരുടെ തിരക്കഥയിലാണ് സംവിധായകന്‍ ഷൈലോക്ക് അണിയിച്ചൊരുക്കിയിരിക്കുന്നത്.മലയാളത്തിന് പുറമെ കുബേരന്‍ എന്ന പേരില്‍ സിനിമ തമിഴിലും റിലീസ് ചെയ്യുന്നുണ്ട്. ബിബിന്‍ ജോര്‍ജ്ജ്, ബൈജു, സിദ്ധിഖ്, അര്‍ത്ഥന ബിനു, അര്‍ജുന്‍ നന്ദകുമാര്‍,ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജനൂവരി 23നാണ് ഷൈലോക്ക് ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിനായി എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button