CinemaGeneralLatest NewsMollywoodNEWS

മമ്മൂക്കയുടെ അനുജൻ ഇനി മോഹൻലാൽ ജീത്തു ജോസഫ് ചിത്രത്തിൽ

ദ്യശ്യത്തിനു ശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് റാം.

പതിനെട്ടാം പടി എന്ന ഒറ്റ ചിത്രം കെണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ചന്ദു നാഥ്. സ്വന്തം പേരിനേക്കാള്‍ സ്റ്റാന്‍ഡ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജോണ്‍ എബ്രഹാമിന്റെ ഏക സഹോദരന്‍ ജോയ് എബ്രഹാം എന്നും പറയുന്നതാകും പ്രേക്ഷകര്‍ക്ക് കുറച്ചു കൂടി സുപരിചിതം. ഓണ്‍സ്‌ക്രീനിലെ മമ്മൂക്കയുടെ ഏക സഹോദരന്‍ ഇനി മോഹന്‍ലാല്‍ ചിത്രത്തില്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ചന്തുനാഥും പ്രധാനവേഷത്തിലെത്തുന്നത്. റാം എന്ന പേര് ഇട്ടിരിക്കുന്ന ചിത്രത്തില്‍ തൃഷ്യയാണ് നായികയായി എത്തുന്നത്. ഇന്ദ്രജിത്ത് സുകുമാരനും ചിത്രത്തില്‍ പ്രധാ വേഷത്തിലെത്തുന്നുണ്ട്. ഈ കഴിഞ്ഞ ദിവസമാണ് സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

ദ്യശ്യത്തിനു ശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് റാം. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടന്നത്. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടത്.

റാം ഒരു മാസ് ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമായിരിക്കുമെന്നുള്ള പ്രതീക്ഷയിലാണ് പ്രേക്ഷകർ. ദൃശ്യം പുറത്തിറങ്ങി ആറ് വർഷം കഴിഞ്ഞിട്ടും ഇന്നും ചിത്രം സൃഷ്ടിച്ച കോളിളക്കം കെട്ടടങ്ങിയിട്ടില്ല. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, ചൈനീസ് ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.

shortlink

Post Your Comments


Back to top button