GeneralLatest NewsMollywood

‘പൃഥ്വിരാജിനെ വിളിക്ക്’ എന്ന് പറയുമ്പോൾ, ഏത് പൃഥ്വിരാജ് എന്ന് ആരും ചോദിക്കരുത്

അച്ഛൻ അതിന് കൃത്യമായ ഉത്തരവും തന്നിട്ടുണ്ട്. അച്ഛന്റെ സ്വദേശം എടപ്പാൾ ആണ്.

മലയാളത്തിന്റെ പ്രിയതാരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. താരത്തിന്റെ പേരിലെ കൌതുകത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം മറുപടി പറയുന്നു.

മോഹൻലാൽ, മമ്മൂട്ടി… ഇതുപോലെ മറ്റാർക്കുമില്ലാത്ത പേരല്ലേ പൃഥ്വിരാജ് ഇതു വന്ന വഴി അച്ഛനോടും അമ്മയോടും ചോദിച്ചിട്ടുണ്ടോ? എന്നായിരുന്നു അഭിമുഖത്തിലെ ചോദ്യം. അതിനു പൃഥ്വിരാജ് നല്‍കിയ മറുപടി ഇങ്ങനെ.. ” പണ്ടേ ചോദിച്ചിട്ടുണ്ട്. അച്ഛൻ അതിന് കൃത്യമായ ഉത്തരവും തന്നിട്ടുണ്ട്. അച്ഛന്റെ സ്വദേശം എടപ്പാൾ ആണ്. അവിടുത്തെ സ്കൂളിൽ പഠിക്കുമ്പോൾ സുകുമാരൻ എന്ന് മാഷ് വിളിക്കുമ്പോൾ മൂന്നോ നാലോ സുകുമാരന്മാർ എഴുന്നേറ്റു നിൽക്കും. ആ അവസ്ഥ മക്കൾക്ക് വരരുതെന്ന് അച്ഛൻ തീരുമാനിച്ചു. ‘

‘പൃഥ്വിരാജിനെ വിളിക്ക്’ എന്ന് പറയുമ്പോൾ, ഏത് പൃഥ്വിരാജ് എന്ന് ആരും ചോദിക്കരുത്. ഒരു സ്കൂളിൽ ഒരു പൃഥ്വിരാജല്ലേ ഉണ്ടാവുകയുള്ളൂ. അച്ഛൻ മിത്തോളജിയിലൊക്കെ ഒരുപാട് അറിവുള്ളയാളായിരുന്നു. എന്റെ പേരിന്റെ അർഥം ഭൂമിയുടെ അധിപൻ എന്നാണ്. ഇന്ദ്രജിത്ത് എന്ന് പറഞ്ഞാൽ ആകാശത്തിന്റെ രാജാവ്. ഭൂമിയുടേയും ആകാശത്തിന്റേയും രാജാക്കൻമാരായിട്ട് രണ്ട് കുട്ടികൾക്ക് പേരിട്ടു. അത്രേയുള്ളൂ”- പൃഥ്വിരാജ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button