CinemaLatest NewsMollywoodNEWS

വാക്ക് നല്‍കി സുപ്രിയ മേനോന്‍ ഇന്ദ്രജിത്തിനൊപ്പം ഉണ്ടാവും

 

ആരാധകരുടെ പ്രിയ താരങ്ങളാണ് ഇന്ദ്രജിത്തും പൃഥ്വിരാജും താരകുടുംബത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. മല്ലിക സുകുമാരന്റെ കുടുംബത്തില്‍ ഒന്നിന് പിന്നാലെ ഒന്നൊന്നായി ആഘോഷങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ഇന്ദ്രജിത്തിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെയായി നിരവധി പേരാണ് ഇന്ദ്രജിത്തിന് ആശംസ നേര്‍ന്ന് എത്തിയത്. കൂടാതെ പൂര്‍ണിമയുടെ പിറന്നാളും വെഡ്ഡിങ് ആനിവേഴ്സറിയും ഒരേ ദിനത്തിലായിരുന്നു. ഇതിന് പിന്നാലെയായാണ് ഇന്ദ്രജിത്തിന്റെ പിറന്നാളെത്തിയത്. പ്രിയതമന് പിറന്നാളാശംസ നേര്‍ന്ന് ആദ്യമെത്തിയത് പൂര്‍ണിമയായിരുന്നു. തൊട്ട് പിന്നാലെയായാണ് പ്രാര്‍ത്ഥനയും പൃഥ്വിരാജുമെത്തിയത്. നിലവിലെ തിരക്കുകളെല്ലാം പൂര്‍ത്തിയാക്കി കുടുംബസമേതം യാത്ര നടത്താനുള്ള പ്ലാനിലാണ് താരകുടുംബം.

താര കുടുംബത്തിലെ മൂത്ത മരുമകള്‍ മാത്രമല്ല ഇളയ മരുമകളും സിനിമാ കാര്യങ്ങളില്‍ സജീവമാണ്. നിര്‍മ്മാണത്തിലാണ് സുപ്രിയക്ക് ശ്രദ്ധ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ കാര്യങ്ങള്‍ നോക്കിനടത്തുന്നത് ഭാര്യയാണെന്ന് പൃഥ്വിരാജും നേരത്തെ പറഞ്ഞിരുന്നു. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സാണ് അടുത്തതായി തിയേറ്ററുകളിലേക്കെത്തുന്ന പൃഥ്വിരാജ് ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുടെ പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പൃഥ്വിരാജിന്റെ പോസ്റ്റിന് കീഴിലായാണ് സുപ്രിയ മേനോന്‍ ഇന്ദ്രജിത്തിന് ആശംസ നേര്‍ന്നത്. ഇതിനിടയിലാണ് ആരാധകര്‍ ഇന്ദ്രജിത്തിനെ നായകനാക്കിയൊരുക്കുന്ന സിനിമയെക്കുറിച്ച് ചോദിച്ചത്. അധികം വൈകാതെ തന്നെ ഇന്ദ്രജിത്തിനേയും പൃഥ്വിരാജിനേയും നായകന്‍മാരാക്കി സിനിമ നിര്‍മ്മിക്കുമെന്നുമുള്ള മറുപടിയായിിരുന്നു സുപ്രിയ നല്‍കിയത്. ഈ മറുപടി ഏറ്റെടുത്ത് ആരാധകരും എത്തിയിരുന്നു. ഇടവേളയ്ക്ക് ശേഷം ഇന്ദ്രജിത്തും പൃഥ്വിരാജും ഒരുമിക്കുന്ന സിനിമയായ അയല്‍വാശി നിര്‍മ്മിക്കുന്നത് സുപ്രിയയാണോ എന്ന ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.എന്തായാലും താര കുടുംബം വലിയ ആഘോഷത്തിലാണ്.

shortlink

Related Articles

Post Your Comments


Back to top button