CinemaGeneralLatest NewsMollywoodNEWS

മഹാലക്ഷ്മി എന്റെ കുഞ്ഞനുജത്തി ; വിവാഹത്തിൽ സജീവ സാന്നിധ്യമായതിന് പിന്നിലെ കാരണം ഇത്

മഹാലക്ഷ്മിയുടെ വിവാഹ ചടങ്ങില്‍ നിറഞ്ഞുനിന്നിരുന്ന താരങ്ങളിലൊരാളായിരുന്നു വിന്ദുജ മേനോന്‍. മകള്‍ക്കൊപ്പമാണ് താരമെത്തിയത്.

താരവിവാഹങ്ങള്‍ സിനിമരാധകർ ആഘോഷമാക്കി മാറ്റാറുണ്ട്. അത്തരത്തിലൊരു വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. മിനിസ്‌ക്രീനിലെയും ബിഗ് സ്‌ക്രീനിലെയും പ്രിയതാരങ്ങളെല്ലാം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. മഹാലക്ഷ്മിയുടെ വിവാഹ ചടങ്ങില്‍ നിറഞ്ഞുനിന്നിരുന്ന താരങ്ങളിലൊരാളായിരുന്നു വിന്ദുജ മേനോന്‍. മകള്‍ക്കൊപ്പമാണ് താരമെത്തിയത്.

അതിഥികളെ സ്വീകരിക്കാനും മറ്റ് കാര്യങ്ങള്‍ക്കുമൊക്കെയായി ഓടി നടക്കാന്‍ താരം മുന്നിലുണ്ടായിരുന്നു. ഇതിനിടെ മഹാലക്ഷ്മിയും വിന്ദുജ മേനോനും ബന്ധുക്കളാണോയെന്ന ചോദ്യങ്ങളുമായാണ് ചിലരെത്തിയത്.
ഇപ്പോഴിതാ അതിന് മറുപടിയുമായി എത്തിരിക്കുകയാണ് താരം. മഹാലക്ഷ്മിയും കുടുംബവുമായി അടുത്ത ബന്ധമാണ് തങ്ങള്‍ക്കുള്ളതെന്നാണ് താരം പറയുന്നത്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു വിന്ദുജ മേനോന്‍ മനസ്സുതുറന്നത്.

തന്റെ കുഞ്ഞനുജത്തിയാണ് മഹാലക്ഷ്മി. അവളുടെ അച്ഛന്‍ തന്റെ കുടുംബത്തിലെ ഒരു അംഗം തന്നെയാണ്. ജീവിതത്തിലെ പല സന്തോഷനിമിഷങ്ങളും അറിഞ്ഞതും ആഘോഷിച്ചതുമെല്ലാം അദ്ദേഹത്തിനൊപ്പമാണ്. അമ്മ കേരള നാട്യ അക്കാദമി തുടങ്ങിയപ്പോള്‍ മുതല്‍ മൃദംഗിസ്റ്റായി അദ്ദേഹം ഒപ്പമുണ്ട്. മൂത്ത മകന്‍രെ സ്ഥാനത്താണ് അമ്മ അദ്ദേഹത്തെ കാണുന്നത്. മഹാലക്ഷ്മിയുടെ വിവാഹത്തിനിടയില്‍ വെറുതെയിരിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ല, അവളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഞാനും സഹോദരനുമൊക്കെ നാട്ടിലെത്തിയത്.

shortlink

Post Your Comments


Back to top button