CinemaGeneralLatest NewsMollywoodNEWS

ലാലേട്ടന്‍റെ സൂപ്പർഹിറ്റ് സിനിമയിൽ ഒന്നര വയസ്സുകാരിയായിട്ടായിരുന്നു ആദ്യ അഭിനയം : അനിഘ

'ഛോട്ടാ മുംബൈ' എന്ന സിനിമയിലൂടെയാണ് ഞാൻ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്

ബേബി ശാലിനി പോലെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ കുട്ടി മുഖമായിരുന്നു ബേബി അനിഘ. നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ബാലതാരമായി തിളങ്ങിയ അനിഘ തമിഴിലും ശ്രദ്ധ നേടി . അജിത്ത് നയന്‍താര തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും ലഭിച്ചു. ഇന്ന് ബാലതാരത്തിൽ നിന്ന് മലയാള സിനിമയിലെ നായികാ വേഷത്തിലേക്ക് പ്രമോഷൻ കിട്ടിയ ബേബി അനിഘ താൻ ആദ്യമായി മുഖം കാണിച്ച സിനിമയെക്കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ വ്യക്തമാക്കുകയാണ്

‘ഛോട്ടാ മുംബൈ’ എന്ന സിനിമയിലൂടെയാണ് ഞാൻ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത് .എന്റെ ആദ്യ സീൻ തന്നെ ലാലേട്ടനൊപ്പമായിരുന്നു. അപ്പോൾ വെറും ഒന്നര വയസ്സാണ് പ്രായം .സ്വഭാവികമായും അതൊന്നും ഓർമ്മയിലില്ല. അതൊക്കെ പിന്നീട് അമ്മ പറഞ്ഞു തന്നതാണ്. സത്യൻ അന്തിക്കാടിന്റെ കഥ തുടരുന്നുവിൽ ജയറാമേട്ടനൊടൊപ്പം അഭിനയിച്ചപ്പോഴാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. മംമ്ത ചേച്ചിയും. ജയറാമേട്ടനും. സത്യൻ അങ്കിളുമെല്ലാം ഒരുപാട് സ്നേഹത്തോടെയാണ് പെരുമാറിയത്. മമ്മുക്കയുടെ കൂടെ മൂന്ന് സിനിമകൾ ചെയ്തു. ‘ബാവുട്ടിയുടെ നാമത്തിൽ’, ‘ഭാസ്കർ ദി റാസ്കൽ’, ‘ഗ്രേറ്റ് ഫാദർ’. തുടർച്ചയായി അദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിച്ചതുകൊണ്ട് മമ്മുക്കയുടെ മകൾ എന്ന സ്നേഹമാണ് പ്രേക്ഷകർക്കുള്ളത്’.

shortlink

Related Articles

Post Your Comments


Back to top button