GeneralLatest NewsTV Shows

ബിഗ്‌ ബോസിലെ മറ്റൊരു താര ജോഡികള്‍കൂടി വിവാഹിതരാകുന്നു

സംഗീത സംവിധായകനാണ് ചന്ദ്രന്‍. ഡബ്‌സ്മാഷ് വീഡിയോസിലൂടെ ശ്രദ്ധിക്കപ്പെട്ട നിവേദിതയെഒരു പൊതുപരിപാടിയില്‍ വച്ചാണ് ചന്ദ്രന്‍ പ്രൊപ്പോസ് ചെയ്യുന്നത്

മോഹന്‍ലാല്‍ അവതാരകനായി എത്തിയ മലയാളം ബിഗ്‌ ബോസ് പതിപ്പിലേ മത്സരാര്‍ത്ഥികളായിരുന്നു പേര്‍ളിയും ശ്രീനിഷും. ഇരുവരും ബിഗ്‌ ബോസില്‍ വച്ചാണ് പ്രണയത്തിലായത്. അതിനു പിന്നാലെ വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും ഒന്നാവുകയും ചെയ്തു. ഇപ്പോഴിതാ ഇവര്‍ക്ക് പിന്നാലെ ബിഗ്‌ ബോസിലെ മറ്റൊരു താര ജോഡികള്‍കൂടി വിവാഹിതരാകുന്നു.

നിവേദിത ഗൗഡയും ചന്ദ്രന്‍ ഷെട്ടിയുമാണ് വിവാഹിതരാവാന്‍ പോവുന്നത്. ഇരുവരും കന്നഡ ബിഗ് ബോസ് മത്സരാര്‍ഥികളായിരുന്നു. ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

സംഗീത സംവിധായകനാണ് ചന്ദ്രന്‍. ഡബ്‌സ്മാഷ് വീഡിയോസിലൂടെ ശ്രദ്ധിക്കപ്പെട്ട നിവേദിതയെഒരു പൊതുപരിപാടിയില്‍ വച്ചാണ് ചന്ദ്രന്‍ പ്രൊപ്പോസ് ചെയ്യുന്നത്. ഇത് വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു

shortlink

Post Your Comments


Back to top button