CinemaGeneralLatest NewsMollywoodNEWS

‘ആദ്യദിനത്തില്‍ തന്നെ പെര്‍ഫോമന്‍സ് തുടങ്ങണം’ ; ബിഗ് ബോസ് മത്സരാര്‍ത്ഥികൾക്ക് നിര്‍ദേശങ്ങളുമായി ഡേവിഡ് ജോൺ

സിനിമയില്‍ നിന്നും മോഡലിംഗില്‍ നിന്നും ലഭിക്കുന്നതിനും അപ്പുറത്തുള്ള പോത്സാഹനമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസിന്റെ രണ്ടാമത്തെ സീസണെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോൾ നടക്കുന്നത്. അധികം വൈകാതെ തന്നെ പുതിയ സീസണ്‍ തുടങ്ങുമെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ആരൊക്കെയായിരിക്കും മത്സരാര്‍ത്ഥികളെന്ന ചര്‍ച്ചകളും ഇതിനൊപ്പം പൊടിപൊടിക്കുന്നുണ്ട്.

ഇപ്പോഴിതാ അവരവരുടെ അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിക്കൊണ്ടിരിക്കുകയാണ് താരങ്ങള്‍. മോഡലിംഗിലൂടെ ശ്രദ്ധേയനായി മാറിയ ഡേവിഡ് ജോണാണ് ഇപ്പോള്‍ ബിഗ് ബോസ് വശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിട്ടുള്ളത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഡേവിഡ് ഇതേക്കുറിച്ച് വ്യക്തമാക്കിയത്. മോഹന്‍ലാലിനൊപ്പമുള്ള അനുഭവം മികച്ചതായിരുന്നുവെന്ന് താരം പറയുന്നു.

ഇളയ സഹോദരനെപ്പോലെയാണ് അദ്ദേഹം തന്നെ കാണുന്നതെന്ന് താരം പറയുന്നു. ആ സ്‌നേഹവും പിന്തുണയും ഇപ്പോഴും തനിക്കൊപ്പമുണ്ട്. എലിമിനേഷനില്‍ പറഞ്ഞത് പോലെ കുഞ്ഞനിയനായാണ് അദ്ദേഹം തന്നെ പരിഗണിക്കുന്നത്. സിനിമയില്‍ നിന്നും മോഡലിംഗില്‍ നിന്നും ലഭിക്കുന്നതിനും അപ്പുറത്തുള്ള പോത്സാഹനമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

ആദ്യദിനത്തില്‍ തന്നെ പെര്‍ഫോമന്‍സ് തുടങ്ങണം. തമാശയായാലും വഴക്കായാലും എല്ലാത്തിലും പങ്കുചേരണം. ഇമോഷണലി വീക്കായി പോവാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെ വരുമ്പോള്‍ ചിലപ്പോള്‍ മത്സരത്തില്‍ നിന്നും പുറത്തേക്ക് പോയെന്ന് വരാം. തനിക്ക് കാണാനാഗ്രഹമുള്ള മത്സരാര്‍ത്ഥിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിനീഷ് ബാസ്റ്റിയന്റെ പേരായിരുന്നു ഡേവിഡ് പറഞ്ഞത്. വിവാദ നായകനായി നിറഞ്ഞുനില്‍ക്കുന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ജീവിതം എങ്ങനെയാണെന്ന് വ്യക്തമാക്കാന്‍ ആ വരവിന് കഴിയുമെന്നും ഡേവിഡ് പറയുന്നു.

shortlink

Post Your Comments


Back to top button