CinemaGeneralLatest NewsMollywoodNEWS

ചട്ടയും മുണ്ടും അണിഞ്ഞ് തനി അച്ചായത്തി കുട്ടിയായി ഉപ്പും മുളകും താരം ശിവാനി

തനി അച്ചായത്തി കുട്ടിയായിട്ടാണ് താരം ചിത്രത്തിന് പോസ് ചെയ്യുന്നത്

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ഉപ്പും മുളകിലെ ബാലുവിന്റെയും നീലുവിന്റെയും നാലാമത്തെ മകൾ ശിവാനി കുട്ടിയെ ആർക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല. കാരണം അത്രത്തോളം ആഴത്തിലാണ് ശിവാനി ഉപ്പും മുളകും പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞിരിക്കുന്നത്. ഫേസ് ബുക്ക് പേജിലൂടെ താരം പങ്ക് വച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. അനീഷ് ഓറിയോൺ ആണ് ചിത്രങ്ങൾ പകർത്തിരിക്കുന്നത്.

തനി അച്ചായത്തി കുട്ടിയായിട്ടാണ് താരം ചിത്രത്തിന് പോസ് ചെയ്യുന്നത്. ചട്ടയും മുണ്ടും അണിഞ്ഞു, കാതിൽ കുണുക്കും ധരിച്ചാണ് താരം ചിത്രത്തിന് പോസ് ചെയ്യാൻ എത്തിയിരിക്കുന്നത്.

തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശികളായ, മീനയുടെയും ആനന്ദിന്റെയും ഏക മകളാണ് ശിവാനി മേനോൻ. പഠനത്തിലും കലയിലും, സ്പോർട്സിലും ഒരേ പോലെ മികവ് പുലർത്തുന്ന ഈ കലാകാരിയുടെ ഏറ്റവും വലിയ ആഗ്രഹം ഒരു പീഡിയാട്രീഷൻ ആകണം എന്നാണ്.

shortlink

Related Articles

Post Your Comments


Back to top button