CinemaGeneralMollywoodNEWS

വിതരണക്കാര്‍ക്ക് വിശ്വാസമില്ലാതിരുന്നിട്ടും മെഗാവിജയമായി മാറിയ മോഹന്‍ലാല്‍ ചിത്രം!

നൂറോളം ദിവസം പിന്നിട്ട ചിത്രം മലയാള സിനിമയുടെ മെഗാ വിജയമായപ്പോള്‍ മോഹന്‍ലാലിന്‍റെ കഥാപാത്ര മാറ്റം കണ്ട സിനിമ കൂടിയായി ഹിസ്‌ ഹൈനസ് അബ്ദുള്ള മാറി

പ്രതീക്ഷിക്കാത്ത വിജയങ്ങള്‍ സമ്മാനിച്ച മോഹന്‍ലാല്‍ സിനിമകളുടെ ലിസ്റ്റിലാണ് സിബിമലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘ഹിസ്‌ ഹൈനസ് അബ്ദുള്ള’ എന്ന ചിത്രം. അത് വരെ കണ്ട മോഹന്‍ലാലില്‍ നിന്ന് മാറി മറ്റൊരു മുഖം മോഹന്‍ലാലില്‍ ദൃശ്യമായപ്പോള്‍ സിനിമ  സാമ്പത്തിക വിജയം സൃഷ്ടിക്കില്ലെന്ന് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്ത സെവന്‍ ആര്‍ട്സ് മോഹന്‍ ഉള്‍പ്പടെയുള്ളവര്‍ ഉറച്ച് വിശ്വസിച്ചിരുന്നു. ചടുലമായ ആക്ഷന്‍ ചിത്രങ്ങളില്‍ നിന്ന് മോഹന്‍ലാല്‍ സംഗീത പ്രാധാന്യമുള്ള ഒരു കുടുംബന്തരീക്ഷത്തിന്റെ കഥയിലേക്ക് വരുമ്പോള്‍ ആളുകള്‍ എങ്ങനെ അതിനെ സ്വീകരിക്കും എന്നായിരുന്നു വിതരണക്കാരുടെ ഭയം.

എന്നാല്‍ എല്ലാ വിശ്വാസങ്ങളും കാറ്റില്‍ പറത്തി കൊണ്ട് മോഹന്‍ലാല്‍ ചിത്രം ‘ഹിസ്‌ ഹൈനസ് അബ്ദുള്ള’ പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായി മാറി. നൂറോളം ദിവസം പിന്നിട്ട ചിത്രം മലയാള സിനിമയുടെ മെഗാ വിജയമായപ്പോള്‍ മോഹന്‍ലാലിന്‍റെ കഥാപാത്ര മാറ്റം കണ്ട സിനിമ കൂടിയായി ‘ഹിസ്‌ ഹൈനസ് അബ്ദുള്ള മാറി’. മോഹന്‍ലാലിന്‍റെ പ്രണവം ആര്‍ട്സ് നിര്‍മിച്ച ചിത്രത്തില്‍ വലിയ ഒരു താരനിര തന്നെ അഭിനയിച്ചിരുന്നു. നെടുമുടി വേണു, തിക്കുറുശ്ശി സുകുമാരന്‍ നായര്‍, കരമന ജനാര്‍ദ്ദനന്‍, ജഗദീഷ്, ശ്രീനിവാസന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. ഗൗതമി നായികയായ ചിത്രം സംഗീതത്തിന് പ്രാധാന്യം നല്‍കിയ സിനിമയായിരുന്നു. കൈതപ്രം- രവീന്ദ്രന്‍ ടീമിന്‍റെതായിരുന്നു ഗാനങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button