CinemaGeneralLatest NewsMollywoodNEWS

ജൂണിന് ശേഷം ‘ഇന്‍ഷാ അള്ളാ’യുമായി അഹമ്മദ് കബീര്‍

ജോസഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോജു നായകനാകുന്ന ചിത്രമാണ് ഇന്‍ഷ അള്ളാഹ്.

ജൂണ്‍ എന്ന ചിത്രത്തിന് ശേഷം അഹമദ് കബിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജോജു ജോര്‍ജ് നായകനാകുന്നു. ‘ഇന്‍ഷാ അള്ളാഹ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജും സിജോ വടക്കനും ചേര്‍ന്നാണ്. ജോസഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോജു നായകനാകുന്ന ചിത്രമാണ് ഇന്‍ഷ അള്ളാഹ്.

നവാഗതനായ ആഷിക് ഐമറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത് ജിതിന്‍ സ്റ്റാനിസ്ലാസ്. ജൂണിന് സംഹീതം നിര്‍വ്വഹിച്ച ഇഫ്തി തന്നെയാണ് പുതിയ ചിത്രത്തിനും സംഗീതം ഒരുക്കുന്നത്. വിനായക് ശശികുമാറാണ് ചിത്രത്തിന് വരികളെഴുതുന്നത്.

shortlink

Related Articles

Post Your Comments


Back to top button