CinemaGeneralMollywoodNEWS

റിയാലിറ്റി ഷോകളിലെ ഡാന്‍സിന് ആയുസ്സില്ല: ലക്ഷ്മി ഗോപാലസ്വാമി

അതിന്റെ ഒരു പ്രതീക്ഷയും ഉദ്ദേശവും കണ്ടംപററി ഡാന്‍സില്‍ നിന്നും വളരെ വിഭിന്നമാണ്

അഭിനയത്തിന് പുറമേ ലക്ഷ്മി ഗോപാലസ്വാമി എന്ന നടി ശ്രദ്ധേയയാകുന്നത് നര്‍ത്തകി എന്ന നിലയില്‍ കൂടിയാണ്. സിനിമയില്‍ തന്നെ നൃത്ത വേഷ പ്രാധാന്യമുള്ള റോളുകള്‍ സ്വീകരിക്കുന്ന ലക്ഷ്മി ഗോപാല സ്വാമി ഇന്നത്തെ കണ്ടംപററി സ്റ്റൈലിലുള്ള റിയാലിറ്റി ഷോ നൃത്തത്തെക്കുറിച്ചും ക്ലാസിക് നൃത്തം അവയില്‍ നിന്ന് എങ്ങനെ വേറിട്ട്‌ നില്‍ക്കുന്നതിനെക്കുറിച്ചും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍  തുറന്നു സംസാരിക്കുകയാണ്.

‘റിയാലിറ്റി ഷോകളിലെ ഡാന്‍സുകളുടെ സ്വഭാവം വ്യത്യസ്തമാണ്. ആശ്ചര്യവും ആഘോഷവും നിറഞ്ഞവയാണ്. പക്ഷെ വെറും അഞ്ചോ ആറോ മിനിറ്റ് നേരത്തേക്ക് മാത്രമേ അതുള്ളൂ. ശാസ്ത്രീയമായ നൃത്തം അങ്ങനെയല്ല. ഒരു കഥാപാത്രത്തെ ആഴത്തില്‍ അറിയണം. ഭംഗി പ്രകാശിപ്പിക്കണം. അതിന്റെ ഒരു പ്രതീക്ഷയും ഉദ്ദേശവും കണ്ടംപററി ഡാന്‍സില്‍ നിന്നും വളരെ വിഭിന്നമാണ്. ശാസ്ത്രീയ നൃത്തം ചെറിയ ഒരു സമയം കൊണ്ട് ചെയ്യാനാവില്ല. നൃത്തമാടുമ്പോള്‍ നമ്മുടെയുള്ളിലും പരിവര്‍ത്തനം നടക്കും. എനിക്ക് ക്ലാസിക്കല്‍ ഡാന്‍സ് അല്ലാത്തവ പടിപ്പിക്കാനറിയില്ല’.

‘സിനിമയെക്കുറിച്ചും ഡാന്‍സിനെക്കുറിച്ചും വിലയിരുത്തിയാല്‍ രണ്ടും രണ്ടു തരത്തിലുള്ള സംതൃപ്തിയാണ്. അഭിനയിക്കുമ്പോള്‍ ഒരുപാട് ആളുകള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടും. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാം. ഞാനല്ലാത്ത എന്നെ പല രീതിയില്‍ അവതരിപ്പിക്കാം. ഇതെല്ലാം അഭിനയത്തില്‍ സാധ്യമാണ്. എന്നാല്‍ നൃത്തം മൗനമാണ്. അവിടെ ബുദ്ധി കൂടുതല്‍ പ്രയോഗിക്കണം. കുറെ പഠിക്കണം. അതുകൊണ്ട് തന്നെയാണ് ഡാന്‍സിനോട് ഇത്രയേറെ ഇഷ്ടവും’.

shortlink

Related Articles

Post Your Comments


Back to top button