CinemaLatest NewsMollywoodNEWS

പത്മരാജനാവാന്‍ ലാലേട്ടനോ പൃഥ്വിരാജോ മറുപടിയുമായി പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍

പത്മരാജന്‍ ആവാന്‍ ഏറ്റവും അനുയോജ്യന്‍

മലയാളത്തിന്റെ പ്രിയസംവിധായകനാണ് പത്മരാജന്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച
വിഖ്യാത സംവിധായകന്‍ പത്മരാജനെ കുറിച്ചൊരു സിനിമ വന്നാല്‍, പത്മരാജന്‍ ആവാന്‍ ഏറ്റവും അനുയോജ്യന്‍ എന്നതിന് പൃഥ്വിരാജ് നല്ലൊരു ഓപ്ഷനായിരിക്കും എന്നാണ് നടന്‍ ഹരീഷ് പേരാടിയുടെ അഭിപ്രായം. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് വ്യത്യസ്തമായ ഈ ചിന്ത പങ്കുവച്ചിരിക്കുന്നത്. മലയാളത്തിന് വിലമതിക്കാന്‍ ആവാത്ത സംവിധായകനാണ് പത്മരാജന്‍.

‘പത്മരാജന്‍ സാറുമായുള്ള പ്യഥിരാജിന്റെ ഈ മുഖഛായയാണ് ഈ എഴുത്തിന്റെ കാരണം. പത്മരാജന്‍ സാറിന്റെ മകന്‍ അനന്തപത്മനാഭന്‍ എഴുതിയ പത്മരാജന്‍’ എന്ന ഓര്‍മക്കുറിപ്പുകള്‍ക്ക് അനന്തന്‍ സുഹൃത്തായ മുരളിഗോപിയെയും കൂടെ കൂട്ടി ഒരു തിരക്കഥക്ക് രൂപം നല്‍കിയാല്‍ അത് മലയാളത്തിന്റെ പ്രിയപ്പെട്ട പത്മരാജനെ എല്ലാ തലമുറക്കും ഓര്‍ക്കാനുള്ള ഒരു നല്ല സിനിമയായിരിക്കും എന്ന് തോന്നുന്നു. പൃഥ്വിയുടെ അഭിനയ ജീവിതത്തിലെ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ട ഒരു അദ്ധ്യായവുമായിരിക്കുമത്. മലയാളത്തിന്റെ ഒരു ക്ലാസ്സിക്ക് സിനിമയും,’ ഹരീഷ് പേരാടി കുറിക്കുന്നു.

ഇതിന് കമ്മന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.പൃഥ്വിരാജ് നല്ലൊരു ഓപ്ഷനായിരിക്കും എന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍, പൃഥ്വിയേക്കാള്‍ മോഹന്‍ലാലിനാവും ആ കഥാപാത്രത്തെ കൂടുതല്‍ നന്നായി അവവതരിപ്പിക്കാന്‍ എന്നാണ് മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നത്. ഇതിന് പുറമെ ഒരു സിനിമയില്‍ പത്മരാജനെ തീര്‍ക്കാനാവില്ല. പത്മരാജന്‍ ഒരു മഴവില്ലാണ്. ഏഴ് നിറവും ഏഴായിരം നിറവും ചാലിക്കാവുന്ന ജീവിതം, പത്മരാജനായി സ്‌ക്രീനില്‍ നിറയാന്‍ ആര്‍ക്കുമാവില്ല എന്ന കമന്റുകളുമായി പത്മരാജന്‍ ആരാധകരും രംഗത്തുണ്ട്.

ഹരീഷിന്റെ പോസ്റ്റിന്റെ മറുപടിയുമായി പത്മരാജന്റെ മകന്‍ അനന്തപത്മനാഭനും രംഗത്തെത്തിനന്ദി ഹരീഷ്. പക്ഷേ അത്തരമൊരു ബയോപിക്കിന്റെ ചിന്ത ആ കുറിപ്പുകള്‍ വന്ന് കൊണ്ടിരിക്കുമ്പോള്‍ തന്നെ മറ്റൊരു കൂട്ടര്‍ തുടങ്ങി വെച്ചു. ഞാനതില്‍ ഭാഗമല്ല. നിങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ തന്നെ പേര് പറയുന്നില്ല ഇപ്പോള്‍, അച്ഛനെ നന്നായി അറിയുന്നവര്‍. അമ്മയുടെ ഓര്‍മ്മക്കുറിപ്പുകളാണ് അവര്‍ അവലംബമാക്കുന്നത്. ഈ ചിന്ത പങ്കിടാന്‍ വിളിച്ചപ്പോള്‍ Inspired from His life and Times എന്നു കൊടുത്താല്‍ മതി എന്ന് ഒരു നിര്‍ദ്ദേശം നല്‍കി. താടി വെച്ച് ഒരു ഫാന്‍സി ഡ്രസ്സ് കളി ആകാതെ നോക്കണമെന്നു പറഞ്ഞപ്പോള്‍ അത് തന്നെയാണവരുടെയും മനസ്സില്‍. പ്രധാന വേഷം ചെയ്യുന്ന ആള്‍ ആരെന്നത് സൃഷ്ടാക്കള്‍ തന്നെ പറഞ്ഞറിയിക്കട്ടെ. 2020ല്‍ തന്നെ അതുണ്ടെന്നാണ് പറഞ്ഞത് (അച്ഛന്റെ 75 ആം പിറന്നാള്‍ ആണല്ലോ വരും വര്‍ഷം). ശരിയാണ് ഹരീഷ് പറഞ്ഞത് , ചിത്രത്തില്‍ രാജുവിന് അച്ഛന്റെ ഛായ ഉണ്ട്,’ അനന്തപത്മനാഭന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇതായിരുന്നു. ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button