CinemaGeneralLatest NewsMollywoodNEWS

ഇന്ത്യൻ സിനിമാ ലോകം കാണാൻ പോകുന്ന മഹാസിനിമ : പൃഥ്വിരാജ് വെളിപ്പെടുത്തുന്നു!

ലൂസിഫറിന് പിന്നാലെ എമ്പുരാൻ മോളിവുഡ് സിനിമാ വ്യവസായത്തെ ശക്തിപ്പെടുത്താൻ എത്തുമ്പോൾ ആരാധകർക്കും ചിത്രം മഹാ വിജയമാകുമെന്ന ശുഭ പ്രതീക്ഷയാണുള്ളത്

ലൂസിഫർ മലയാള സിനിമയിലെ ഒരു തുടക്കമായിരുന്നു. മോഹൻലാൽ എന്ന താരത്തിന്റെ ബിസിനസ് വലിയ രീതിയിലേക്ക് വ്യാപിപ്പിച്ച ചിത്രം പൃഥ്വിയും ടീമും അടയാളപ്പെടുത്തിയത് ഇന്ത്യൻ സിനിമയുടെ കേന്ദ്ര ബിന്ദുവിലേക്കായിരുന്നു. അതിന്റെ യാത്ര ‘എമ്പുരാൻ’ എന്ന സിനിമയുമായി വീണ്ടും തുടരാൻ തയ്യാറെടുക്കുമ്പോൾ ഇപ്പോള്‍ മറ്റൊരു മഹാ സിനിമയെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ് പൃഥ്വിരാജ് നടത്തിയിരിക്കുന്നത്.

മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത വലിയ ഒരു അദ്ഭുത സിനിമയാണ് അതെന്ന് ബോധ്യമുള്ളത് കൊണ്ട് അത് നടക്കുമോ ഇല്ലയോ എന്നത് തനിക്ക് അറിയില്ലന്നും പൃഥ്വിരാജ് തുറന്നു പറയുന്നു. തനിക്ക് തന്നെ ആ സിനിമയും സംവിധാനം ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം മുരളി ഗോപി തനിക്ക് നൽകിയെന്നും പൃഥിരാജ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ തുറന്നു പറയുന്നു.

ലൂസിഫറിന് പിന്നാലെ എമ്പുരാൻ മോളിവുഡ് സിനിമാ വ്യവസായത്തെ ശക്തിപ്പെടുത്താൻ എത്തുമ്പോൾ ആരാധകർക്കും ചിത്രം മഹാവിജയമാകുമെന്ന ശുഭ പ്രതീക്ഷയാണുള്ളത്. മുരളി ഗോപിയുടെ പൂര്‍ണ്ണമായ സ്ക്രിപ്റ്റ് തനിക്ക് ലഭിച്ചാല്‍ അവിടെ നിന്ന് ആറാം മാസം താന്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് പൃഥ്വിരാജ് അറിയിച്ചിട്ടുള്ളത്. മുരളി ഗോപി ഇപ്പോള്‍ പൃഥ്വിരാജ് തന്നെ നായകനായ മറ്റൊരു സിനിമയുടെ എഴുത്തിന്റെ തിരക്കിലാണ്.

shortlink

Related Articles

Post Your Comments


Back to top button