BollywoodCinemaLatest NewsNEWS

ദീപികയ്ക്ക് വേണ്ടി നട്ടം തിരിഞ്ഞ് രണ്‍വീര്‍ സിങ് ചുറ്റും കൂടി ആരാധകര്‍

ദീപികയ്ക്ക് ഇഷ്ടമാകുമോ?

 

ബോളിവുഡിലെ ആരാധകരുടെ പ്രിയതാരജോടികളാണ് രണ്‍വീറും ദീപിക പദുക്കോണും താരങ്ങളുടെ വിശേഷങ്ങള്‍ എന്നും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഇരുവരുടെയും ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ദീപികാ പദുക്കോണ്‍ തന്റെ ഏറ്റവും പുതിയ ചിത്രം ഛാപാക്കിന്റെ പ്രമോഷന്‍ പരിപാടികളുമായുള്ള തിരക്കിലാണ്. ഇതിനിടെ ദീപികയ്ക്ക് നല്‍കാന്‍ നല്ലൊരു സമ്മാനം തിരഞ്ഞെടുക്കാനുള്ള തത്രപ്പാടിലാണു രണ്‍വീര്‍ സിങ്. മുംബൈ മാളിലെ ഷോറൂമില്‍ സ്ത്രീകളുടെ ഹാന്‍ഡ്ബാഗ് തിരയുന്ന രണ്‍വീറിന്റെ വീഡിയോ ഓണ്‍ലൈനില്‍ ഇപ്പോള്‍ വൈറലാകുകയാണ്.

സഹോദരി റിതികയ്ക്കൊപ്പം ഞായറാഴ്ച വിന്‍ഡോ ഷോപ്പിങ്ങിനു പോയ രണ്‍വീര്‍ ഹാന്‍ഡ്ബാഗിനു തിരയുന്നതു വീഡിയോയില്‍ കാണാം. വെളുത്ത ടീഷര്‍ട്ടും ചുവപ്പ് നിറത്തിലുള്ള തൊപ്പിയുമണിഞ്ഞ താരം ഏറ്റവും ഭംഗിയുള്ള ബാഗ് തിരഞ്ഞെടുക്കാനുള്ള കഷ്ടപ്പാടിലാണ്. സഹോദരി റിതികയോടും രണ്‍വീര്‍ അഭിപ്രായം ചോദിക്കുന്നുണ്ട്.

ഷോപ്പിങ് മാളിലേക്ക് കയറിയെ രണ്‍വീറിനെ ആരാധകര്‍ ചുറ്റും കൂടി കഷ്ടപ്പെടുത്തിയെങ്കിലും അവരെ നിരാശരാക്കാതെ ഷോറൂമിലേക്ക് കയറുന്നത് വരെ താരം എല്ലാവരെയും നോക്കി കൈവീശുകയും ചെയ്തു. താരത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കിയിരിക്കുന്നത്.ദീപികാ പദുക്കോണിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഛാപാക്ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതത്തെ ആസ്പദമാക്കി മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഛപാക്’. ചിത്രത്തില്‍ ലക്ഷ്മിയുടെ റോളിലാണ് ദീപിക എത്തുന്നത്. ജനുവരി 10ന് ചിത്രം തിയറ്ററിലെത്തും ബോളിവുഡിന്റെ താരങ്ങളുടെ വിശേഷങ്ങളെല്ലാം ആഘോഷമാക്കുകയാണ് ആരാധകര്‍

shortlink

Related Articles

Post Your Comments


Back to top button